മകളെ കാണാന്‍ ഗള്‍ഫിലെത്തിയ ആലുവ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

By Web Team  |  First Published Jun 17, 2020, 11:14 PM IST

ഭാര്യയുമൊത്ത് മകളെ കാണാൻ വേണ്ടിയാണ് ഇയാള്‍ ദുബായിയിൽ പോയത്. ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയപ്പോഴാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്.


കൊച്ചി: എറണാകുളം ആലുവ സ്വദേശി ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ യു സി കോളേജിന് സമീപം പള്ളത്ത് വീട്ടിൽ ഹംസയാണ് മരിച്ചത്. എഴുപത്തിയേഴ് വയസ്സായിരുന്നു. ദുബായിയിൽ താമസിക്കുന്ന മകളെ കാണാൻ വേണ്ടി ഭാര്യയുമൊത്ത് പോയതായിരുന്നു ഹംസ. അവിടെ വെച്ച് ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയപ്പോഴാണ് ഹംസക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഏറ്റവും കൂടുതൽ റിയാദിൽ. 24 മണിക്കൂറിനിടെ 4919 പേരിലാണ് രാജ്യത്താകമാനം കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ കൂടുതലും റിയാദിലാണ്, 2371 പേർ. ഇതോടെ രാജ്യത്തുള്ള ആകെ വൈറസ് ബാധിതരുടെ എണ്ണം 141234 ആയി. ഇന്ന് 39 പേർ കൂടി മരിച്ചു. രാജ്യത്ത് കൊവിഡ് മൂലം ആകെ മരിച്ചവരുടെ എണ്ണം 1091 ആയി.

Latest Videos

Also Read: സൗദിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ 4000ത്തിലധികം പേര്‍ക്ക് രോഗം

click me!