കൊവിഡ് ബാധിച്ച് ഒമാനില്‍ ഒരു പ്രവാസി കൂടി മരിച്ചു; രോഗികളുടെ എണ്ണത്തിലും വര്‍ധന

By Web Team  |  First Published May 19, 2020, 4:54 PM IST

രാജ്യത്ത്  കൊവിഡ് 19 വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം ഇരുപത്തിയാറായി.


മസ്കറ്റ്: കൊവിഡ് 19 ബാധിച്ച് ഒമാനില്‍ ഒരു പ്രവാസി കൂടി മരിച്ചു. 57 വയസുള്ള ഒരു വിദേശി കൂടി കൊവിഡ് 19 വൈറസ് ബാധ മൂലം  മരണപ്പെട്ടെന്ന്  ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. എട്ട് ഒമാന്‍ സ്വദേശികളും രണ്ടു  മലയാളികളുമുള്‍പ്പെടെ പതിനെട്ട് വിദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനില്‍ മരിച്ചത്. 

ഇതോടെ രാജ്യത്ത്  കൊവിഡ് 19 വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം ഇരുപത്തിയാറായി. അതേസമയം ഒമാനില്‍ ഇന്ന് 292 പേര്‍ക്ക് കൂടി കൊവിഡ്  സ്ഥിരീകരിച്ചു. ഇതില്‍ 119 സ്വദേശികളും173 പേര്‍ വിദേശികളുമാണ്. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 5671 ലെത്തിയെന്നും 1574  പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Latest Videos

undefined

യുഎഇയില്‍ രണ്ട് മലയാളി ഡോക്ടര്‍മാര്‍ക്ക് കൂടി ഗോള്‍ഡന്‍ വിസ


 

click me!