അറബ് രാജ്യക്കാര്‍ താമസിക്കുന്ന എട്ട് നില കെട്ടിടത്തിന്‍റെ നാലാം നിലയിലാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം തീപിടിത്തമുണ്ടായത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിച്ച് ഒരു മരണം. ഒരു സ്ത്രീയാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അറബ് രാജ്യക്കാര്‍ താമസിക്കുന്ന എട്ട് നില കെട്ടിടത്തിന്‍റെ നാലാം നിലയിലാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം തീപിടിത്തമുണ്ടായത്. നാലാം നിലയില്‍ നിന്ന് തീ മുകള്‍ നിലയിലേക്ക് പടരുകയായിരുന്നെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ പരിക്കേറ്റവരെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി.
അല്‍ബാഹ പര്‍വ്വതത്തില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമം തുടര്‍ന്ന് സിവില്‍ ഡിഫന്‍സ്
അല്‍ബാഹ: സൗദി അറേബ്യയിലെ അല്‍ബാഹയിലെ അഖബ പ്രദേശത്തെ പര്‍വ്വത പ്രദേശത്ത് വന്‍ തീപിടിത്തം. കിങ് ഫഹദ് റോഡിന് അഭിമുഖമായാണ് തീപിടിത്തമുണ്ടായത്. ഉണക്കപ്പുല്ലുകള്‍ പടര്‍ന്നുപിടിച്ച സ്ഥലമായതും ശക്തമായ കാറ്റും മൂലം തീ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകിട്ടാണ് പ്രദേശത്ത് തീ പടര്‍ന്നുപിടിച്ച് തുടങ്ങിയത്. തീപിടിത്തമുണ്ടായതോടെ അല്‍ബാഹ കിങ് ഫഹദ് ചുരം റോഡ് അടച്ചു. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് റോഡ് തുറന്നത്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചും തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം