ബഹ്റൈനില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

By Web Team  |  First Published Oct 30, 2022, 9:49 PM IST

തീപിടുത്തത്തെ തുടര്‍ന്ന് വീടിനുള്ളില്‍ പുക നിറയുകയും പുക ശ്വസിച്ച് ഒരാള്‍ മരിക്കുകയുമായിരുന്നു. അവശ നിലയിലായിരുന്ന അഞ്ച് പേരെ സിവില്‍ സിവില്‍ ഡിഫന്‍സിന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ചു. 


മനാമ: ബഹ്റൈനിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇസാ ടൌണിലായിരുന്നു അപകടം. വീട്ടിലെ ഒരു ഇലക്ട്രിക് ഉപകരണത്തില്‍ നിന്നാണ് തീപിടിച്ചതെന്നും ഉപകരണത്തിന്റെ തകരാറാണ് അപകട കാരണമായതെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

തീപിടുത്തത്തെ തുടര്‍ന്ന് വീടിനുള്ളില്‍ പുക നിറയുകയും പുക ശ്വസിച്ച് ഒരാള്‍ മരിക്കുകയുമായിരുന്നു. അവശ നിലയിലായിരുന്ന അഞ്ച് പേരെ സിവില്‍ സിവില്‍ ഡിഫന്‍സിന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ചു. ഇവരെ നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. വീടിന് വയറിങ് സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തെറ്റായ രീതിയിലാണ് വയറിങ് ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. 

Latest Videos

സഹായം തേടി സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്ററില്‍ ഫോണ്‍ കോള്‍ ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെന്നും അധികൃതര്‍ പറഞ്ഞു. വീടുകളുടെ ഇലക്ട്രിക് വയറിങ് സംബന്ധിച്ച് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അക്കാര്യത്തില്‍ വീഴ്‍ച വരുത്തരുതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മരണപ്പെട്ടവരെ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read also:  പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി മരിച്ചു
​​​​​​​റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ബീരാൻ കുട്ടി (73) ആണ് സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജീസാന് സമീപം സബിയയിൽ  മരിച്ചത്. ശനിയാഴ്ച സബിയ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. 

നെഞ്ചുവേദനയെ തുടര്‍ന്നാണ് ബീരാന് കുട്ടിയെ ഇവിടെ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് ഇദ്ദേഹവും ഭാര്യ ആയിഷ ബീബിയും സന്ദർശന വിസയിൽ മക്കളുടെ അടുത്തേക്ക് എത്തിയത്. മക്കളായ അബ്ദുന്നാസർ, അബ്ദുൽ ലത്തീഫ്, അൻവർ സാദത്ത്, അഫ്‌സൽ എന്നിവർ സൗദി അറേബ്യയി ജീസാനിൽ താമസിക്കുകയാണ്. ഫൗസിയ, ഫസലത്, ഫാരിസ എന്നിവർ മറ്റു മക്കളാണ്. മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ സബിയ കെ.എം.സി.സി ഭാരവാഹികൾ രംഗത്തുണ്ട്.

Read also: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

click me!