ഒമാനില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്

By Web Team  |  First Published Aug 25, 2022, 9:52 PM IST

ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്. ഇവരില്‍ മൂന്ന് പേരുടെ  പരിക്കുകള്‍ ഗുരതരമാണെന്നും അവശേഷിക്കുന്ന നാല് പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണുള്ളത്.


മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍ വുസ്‍ത ഗവര്‍ണറേറ്റിലായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് എട്ട് പേരെ മഹൗത്ത് ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചതായി അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്. ഇവരില്‍ മൂന്ന് പേരുടെ  പരിക്കുകള്‍ ഗുരതരമാണെന്നും അവശേഷിക്കുന്ന നാല് പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണുള്ളതെന്നും അല്‍ വുസ്ത ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. മരിച്ചവരോ പരിക്കേറ്റവരോ ഏത് രാജ്യക്കാരാണെന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Latest Videos

Read also: താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികള്‍ക്കായി രാത്രിയിലും പരിശോധന; നിരവധിപ്പേര്‍ അറസ്റ്റില്‍

സൗദി അറേബ്യയിൽ ഉംറ തീര്‍ത്ഥാടക സംഘത്തിന്റെ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം
റിയാദ്: ഒമാനില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിന് എത്തിയ തീർത്ഥാടകരുടെ ബസ് സൗദി അറേബ്യയിൽ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം. ബുധനാഴ്ച്ച വൈകുന്നേരം റിയാദ് - തായിഫ് റോഡില്‍ അല്‍ നസായിഫ് പാലത്തിന് സമീപം ട്രക്കിന് പിന്നിലിടിച്ചാണ് അപകടം. 

ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച രണ്ടുപേരും ഒമാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ ജിദ്ദയിലെ ഒമാന്‍ കോണ്‍സുലേറ്റ് ഇടപെട്ട് ഒമാനിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരെ അല്‍മോയ, ദലം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

Read also: കുവൈത്തില്‍ 4 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്‍തത് 406 പേര്‍; ബഹുഭൂരിപക്ഷവും പ്രവാസികള്‍

click me!