ഒമാനി പൗരന്‍റെ കൊലപാതകം; ഒരാൾ അറസ്റ്റിൽ

By Web Team  |  First Published May 31, 2024, 6:20 PM IST

അൽ ഖാബൂറാ വിലായത്തിലാണ് ഒമാനി പൗരൻ കൊല്ലപ്പെട്ടത്.


മസ്കറ്റ്: ഒമാനി പൗരനെ കൊലപ്പെടുത്തിയതിന് ഒരാള്‍ അറസ്റ്റില്‍. വടക്കൻ ബാത്തിനയിൽ നിന്നാണ് ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് പതിമൂന്നിനാണ് കേസിനാസ്പദമായ  സംഭവം ഉണ്ടായത്.

അൽ ഖാബൂറാ വിലായത്തിലാണ് ഒമാനി പൗരൻ കൊല്ലപ്പെട്ടത്. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡും പ്രത്യേക സുരക്ഷാ സേനയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെയുള്ള നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. എന്നാൽ അറസ്റ്റിലയായ പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും റോയൽ ഒമാൻ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Latest Videos

Read Also - ഒറ്റരാത്രിയില്‍ കോടീശ്വരന്‍; അപ്രതീക്ഷിത സമ്മാനം തേടിയെത്തി, ഗള്‍ഫില്‍ ഇന്ത്യക്കാരന് ലഭിച്ചത് വമ്പന്‍ തുക

മത്സ്യബന്ധന നിയമം ലംഘിച്ചു; ഒമാനില്‍ പത്ത് പ്രവാസികള്‍ അറസ്റ്റില്‍ 

മ​സ്ക​ത്ത്​: ഒമാനില്‍ മ​ത്സ്യ​ബ​ന്ധ​ന നി​യ​മം ലം​ഘി​ച്ച​തി​ന് പ​ത്തു പ്ര​വാ​സി​ക​ള്‍ അറസ്റ്റില്‍.  കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം ആണ് ഇക്കാര്യം അ​റി​യി​ച്ചത്. അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ​ നി​ന്നാ​ണ് ഈ​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം ​അ​റ​സ്റ്റ് ചെ​യ്തത്. 

ഇവരുടെ ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്. പിടിയിലായവര്‍ക്കെതിരെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!