ന്യൂനമർദ്ദം; ഒമാനിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

By Web Desk  |  First Published Jan 9, 2025, 3:13 PM IST

ഞായറാഴ്ച വരെ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. 


മസ്കറ്റ്: ഒമാനില്‍ ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ജനുവരി 12 ഞായറാഴ്ച വരെ രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അറിയിപ്പ്. അന്തരീക്ഷം മേഘാവൃതമാകും.

മുസന്ദം ഗവര്‍ണറേറ്റിലും ഒമാന്‍റെ തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ ഗവര്‍ണറേറ്റുകളിലും മഴ മേഘങ്ങള്‍ രൂപപ്പെടുന്നുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖിലാണ്. 12.2 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. 

Latest Videos

Read Also -  സൗദി അറേബ്യയിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ജാഗ്രതാ നിർദ്ദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!