ഉറങ്ങിയാൽ സസ്‌പെൻഷൻ, 15 മിനിറ്റിലേറെ വൈകിയാൽ വാണിങ്, ശമ്പളം പിടിക്കും; ജോലിക്കിടെ ഉഴപ്പേണ്ട, കടുപ്പിച്ച് ഒമാൻ

By Web TeamFirst Published Oct 23, 2024, 2:38 PM IST
Highlights

 ജോലിസ്ഥലത്തെ നിയമങ്ങൾ പാലിക്കാത്തവര്‍ക്കും അച്ചടക്കലംഘനം നടത്തുന്നവര്‍ക്കുമാണ് പിഴ ലഭിക്കുക. 

മസ്കറ്റ്: ജോലിയിൽ ഉഴപ്പുന്നവരെയും അച്ചടക്കമില്ലാത്തവരെയും നേരെയാക്കാൻ ഒമാനിൽ ശക്തമായ നിയമങ്ങൾ വരുന്നു. കാരണമില്ലാതെ വൈകി ജോലിക്കെത്തിയാലും നേരത്തെ ഇറങ്ങിയാലും പിഴ ചുമത്തും. ജോലിക്കിടെ ഉറങ്ങിയാലും മോശമായി പെരുമാറിയാലും തോതനുസരിച്ച് പിരിച്ചു വിടലുൾപ്പടെ പ്രതീക്ഷിക്കാം.

ജോലിക്കെത്താതിരിക്കുക, അലസത, മോശം പെരുമാറ്റം. ഇതിനൊക്കെ പിഴ ഈടാക്കാം. ഓരോന്നും
കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. 15 മിനിട്ടിലധികം വൈകി ഓഫീസിലെത്തിയാൽ ആദ്യം വാണിങ്. പിന്നീട്
ശമ്പളം പിടിക്കും. 5 ശതമാനം മുതൽ 50 ശതമാനം വരെയാകാം. നേരത്തെ മുങ്ങിയാലും ഇതേ നടപടി. 25ഉം അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾക്കാണ് ഇത് ബാധകം. ജോലിക്കിടെ ഉറങ്ങിയാൽ വാണിങോ സസ്പെന്‍ഷനോ ലഭിക്കും.  മോശം പെരുമാറ്റം, ഹാജർ രേഖകളിൽ കൃത്രിമം കാട്ടുക എന്നിവയ്ക്ക് അഞ്ച് ദിവസം വരെ സസ്‌പെൻഷനോ പിരിച്ചു വിടലോ ആകാം. അനുമതി കൂടാതെ അവധി എടുക്കുന്നവർക്ക് അവധി ദിവസത്തെ വേതനം നഷ്ടപ്പെടുന്നതിനൊപ്പം ദിവസ വേതനത്തിന്റെ പകുതി വരെ പിഴയും ചുമത്തും.

Latest Videos

നിശ്ചിത കവാടത്തിലൂടെയെ പുറത്തു പോകാവൂ. സന്ദർശകരെ മുൻ‌കൂർ അനുമതി വാങ്ങാതെ സ്വീകരിച്ചാൽ സുരക്ഷ പരിഗണിച്ചുള്ള പിഴ. വ്യക്തിഗത ആവശ്യത്തിനായി കമ്പനി ഫോൺ അനുമതിയില്ലാതെ ഉപയോഗിച്ചാലും നടപടി.

Read Also - സ്വദേശിവത്കരണം ശക്തമാക്കുന്നു; ഒമാനിൽ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ സ്വ​ദേ​ശി​ക​ളെ മാ​നേ​ജ​ർ​മാ​രാ​യി നി​യ​മി​ക്കണം

ജോലി സമയത്ത് മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചതായി കണ്ടെത്തിയാൽ തൊഴിൽ ആനുകൂല്യങ്ങൾ നൽകാതെ ഉടനടി പിരിച്ചുവിടും. കൈക്കൂലി സ്വീകരിക്കുക, നിയമ നടപടിക്രമങ്ങൾ പാലിക്കാതെ സമരം ചെയ്യുക, സഹപ്രവർത്തകർക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുക തുടങ്ങിയവയും ശക്പിതമായ നടപടിക്ക് കാരണമാകും. തൊഴിലാളിക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനും അപ്പീൽ നൽകാനും അവസരമുണ്ട്. നടപടി, മുന്നറിയിപ്പ് എന്ന രേഖാമൂലം നൽകിയിരിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!