ന്യൂനമർദ്ദം; ഒമാനിൽ രണ്ട് ദിവസം മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ്

ഒമാന്‍റെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. 

oman to be affected by low pressure system on two days

മസ്കറ്റ്: ഒമാനില്‍ ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത. രാജ്യത്ത് ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ (ഞായര്‍, തിങ്കൾ) ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. മുസന്ദം, വടക്കൻ ബത്തിന, ഒമാന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴ ലഭിച്ചേക്കാം. അല്‍ ഹാജര്‍ മലനിരകളും മേഘാവൃതമായിരിക്കും. ഇടവിട്ടുള്ള മഴയും പ്രതീക്ഷിക്കാം. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

Latest Videos

Read Also -  പ്രവാസികൾക്ക് വൻ തിരിച്ചടി, 269 ജോലികളിൽ സ്വദേശിവത്കരണം ഉയർത്തും; 30 മുതൽ 70 ശതമാനം വരെ വർധന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image