മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഒമാൻ സുൽത്താൻ നെതർലൻഡ്‌സിൽ എത്തി

Published : Apr 15, 2025, 04:07 PM IST
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഒമാൻ സുൽത്താൻ നെതർലൻഡ്‌സിൽ എത്തി

Synopsis

ഊഷ്മളമായ സ്വീകരണമാണ് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് ലഭിച്ചത്. 

മസ്കറ്റ്: മൂന്ന് ദിവസത്തെ നെതർലാൻഡ്‌സ് സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് തിങ്കളാഴ്ച വൈകുന്നേരം ആംസ്റ്റർഡാമിലെത്തി. റോയൽ വിമാനം നെതർലാൻഡ്‌സിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ, സുൽത്താന് ഊഷ്മളമായ സ്വീകരണം നൽകുന്നതിന്റെ ഭാഗമായി, റോയൽ നെതർലാൻഡ്‌സ് വ്യോമസേനയുടെ സൈനിക വിമാനങ്ങൾ വിമാനത്തിന് അകമ്പടി സേവിക്കുകയുണ്ടായി.

അതിനുശേഷം ഒമാൻ സുൽത്താൻ സഞ്ചരിച്ചിരുന്ന റോയൽ വിമാനം ആംസ്റ്റർഡാം എയർപോർട്ട് ഷിഫോളിൽ ലാൻഡ് ചെയ്തു. ഒമാൻ സുൽത്താനെ നെതർലാൻഡ്‌സ് രാജാവിന്റെ സൈനിക ഭവനത്തിന്റെ തലവൻ റിയർ അഡ്മിറൽ ലുഡ്ജർ ബ്രമ്മെലാർ,  നെതർലാൻഡ്‌സ് വിദേശ വ്യാപാര വികസന മന്ത്രി റീനെറ്റ് ക്ലെവർ, നെതർലാൻഡ്‌സിലെ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, നെതർലാൻഡ്‌സിലെ ഒമാനി എംബസി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. നെതർലാൻഡ്‌സ് രാജാവ് വില്ലെം-അലക്സാണ്ടർ ഇന്ന്  സുൽത്താൻ ഹൈതം ബിൻ താരിക്കിന് ഔദ്യോഗിക സ്വീകരണം നൽകും.

Read Also - വിമാനത്തിൽ കൂടെയുണ്ടായിരുന്നത് മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞില്ല, ചാർജർ കൊടുത്തിന് പ്രത്യുപകാരം, നിറകയ്യടി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ