ഇറാൻ പ്രസിഡന്‍റിന്‍റെ വിയോഗത്തിൽ ഒമാൻ ഭരണാധികാരി അനുശോചിച്ചു

By Web Team  |  First Published May 21, 2024, 5:58 PM IST

ഈ ദുരന്ത സമയത്ത് ഇറാൻ ജനതയുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മരണപ്പെട്ട എല്ലാവര്‍ക്കും ദൈവത്തിൽ നിന്നും കരുണ ലഭിക്കുവാൻ പ്രാർത്‌ഥിക്കുന്നുവെന്നും സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദിന്റെ  അനുശോചനത്തിൽ  പറയുന്നു.


മസ്കറ്റ്: ഇറാൻ പ്രസിഡന്‍റിന്‍റെ വിയോഗത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം  ബിൻ താരിഖ് അൽ സൈദ് അനുശോചനം രേഖപ്പെടുത്തി. ഞായറാഴ്ച ഉണ്ടായ  ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡൻറ് ഡോ. ഇബ്രാഹിം റൈസിയും കൂട്ടാളികളും മരണപ്പെട്ടെന്ന വാർത്തയിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഇറാൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹിം റൈസിയുടെ ഭരണകാലത്ത് സമാധാനവും ഐക്യവും കൈവരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ  ദയാപൂർവകമായ സംഭാവനകളും പരിശ്രമങ്ങളും  വിലമതിച്ചുകൊണ്ടാണ് സുൽത്താൻ ഹൈതം ബിൻ താരിക്ക്  അനുശോചനം അറിയിച്ചിട്ടുള്ളത്. ഈ ദുരന്ത സമയത്ത് ഇറാൻ ജനതയുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മരണപ്പെട്ട എല്ലാവര്‍ക്കും ദൈവത്തിൽ നിന്നും കരുണ ലഭിക്കുവാൻ പ്രാർത്‌ഥിക്കുന്നുവെന്നും സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദിന്റെ  അനുശോചനത്തിൽ  പറയുന്നു.

Latest Videos

Read Also - ഉദ്യോഗാര്‍ത്ഥികളെ സൗദി അറേബ്യ വിളിക്കുന്നു; നിരവധി ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം, അവസാന തീയതി മെയ് 24

ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ സുൽത്താൻ ജോർദാനിലേക്ക്

മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് അൽ സൈദ് ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച ജോർദ്ദാനിലേക്ക്  തിരിക്കും. ജോർദാൻ രാജാവ്  അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈന്റെ ക്ഷണപ്രകാരമാണ് സന്ദർശനം.

ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അതിന്  മുന്നോട്ട് നയിക്കുന്നതിനുമുള്ള ഇരു നേതൃത്വങ്ങളുടെയും താൽപ്പര്യമാണ് സന്ദർശനം പ്രതിഫലിപ്പിക്കുന്നത്. വിവിധ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതിനും അതിനുള്ള   മാർഗങ്ങളും, പ്രാദേശികവും അന്തർദേശീയവുമായ  വിഷയങ്ങളെക്കുറിച്ചും നിലവിൽ മേഖലയിലെ  സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കൾ  ചർച്ച ചെയ്യും.

ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി റോയൽ ഓഫീസ് മന്ത്രി, ഒമാൻ  വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി,  പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സെയ്ദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി,ജോർദാനിലെ ഒമാൻ സ്ഥാനപതി  ശൈഖ് ഫഹദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഒജൈലി എന്നിവരടങ്ങുന്ന എട്ടംഗ ഉന്നത ഉദ്യോഗസ്ഥ സംഘം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ  താരിക്ക് അൽ സൈദിനെ അനുഗമിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!