മുന്‍ പ്രധാനമന്ത്രി മൻമോഹന്‍ സിംഗിന്‍റെ നിര്യാണത്തില്‍ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചനം അറിയിച്ചു.
മസ്കറ്റ്: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന്‍റെ നിര്യാണത്തിൽ ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപതി മുർമുവിന് അനുശോചനം അറിയിച്ചുകൊണ്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സന്ദേശം അയച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് രാഷ്ട്രപതി ദ്രൗപതി മുർമുവിനോടും മൻമോഹൻ സിങിന്റെ കുടുംബത്തോടും ഇന്ത്യയിലെ ജനങ്ങളോടും അനുശോചനം അറിയിച്ചതായി ഒമാൻ ന്യൂസ് ഏജൻസിയുടെ വാർത്താകുറിപ്പിൽ പറയുന്നു.
Read Also - മൻമോഹൻ സിംഗിന് ഭാരതരത്ന നൽകണം, പ്രമേയം പാസ്സാക്കി തെലങ്കാന നിയമസഭ, എതിർത്ത് ബിജെപി