കൊവിഡ് ബാധിച്ച് ഒമാനിൽ എട്ട് പേര്‍ കൂടി മരിച്ചു: 229 പേർക്ക് കൂടി രോഗം

By Web Team  |  First Published Dec 7, 2020, 7:24 PM IST

രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,25,115 ആയി. ആകെ  1,452 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 


മസ്‍കത്ത്: ഒമാനിൽ എട്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 229  പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,25,115 ആയി. ആകെ  1,452 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 

പുതിയതായി 152 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1,16,506 പേരാണ് രോഗമുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.1 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പത് പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ 147  പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 78  പേർ ഗുരുതരാവസ്ഥയിലാണ്.

Latest Videos

click me!