ഒമാനില്‍ മൂന്ന് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 182 പേര്‍ക്ക്; നാല് മരണം

By Web Team  |  First Published Dec 27, 2020, 4:56 PM IST

ഇതുവരെ 1495 പേരാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 1,20,976 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 94.2 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.


മസ്‍കത്ത്: ഒമാനില്‍ 182 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തു. വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,28,472 ആയി.

ഇതുവരെ 1495 പേരാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 1,20,976 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 94.2 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുള്ളത്. നിലവില്‍ 87 പേര്‍ കൊവിഡ് ബാധിതരായി ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 35 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Latest Videos

click me!