ഒമാനില്‍ 30 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 1657 പേര്‍ക്ക് കൂടി രോഗം

By Web Team  |  First Published Oct 18, 2020, 4:09 PM IST

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,09,953 ആയി. ആകെ 1,101 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ 95,624 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 86.9 ശതമാനമായി കുറഞ്ഞു. 


മസ്‍കത്ത്: ഒമാനില്‍ 30 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1657 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കൂടി കണക്കുകള്‍ ഒരുമിച്ചാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,09,953 ആയി. ആകെ 1,101 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ 95,624 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 86.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 518 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 203 പേര്‍ ഗുരുതരാവസ്ഥയിലാണ്.

Latest Videos

click me!