ഒമാനില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന; ആയിരത്തിലധികം പുതിയ രോഗികള്‍, 27 മരണം

By Web Team  |  First Published Oct 25, 2020, 3:47 PM IST

കൊവിഡ് ബാധിച്ച്  27 പേര്‍ കൂടി രാജ്യത്ത് മരണപ്പെട്ടുവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.


മസ്‌കറ്റ്: ഒമാനില്‍ 1,095 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനകം 112,932 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് പിടിപെട്ടത്.  1329 പേര്‍ കഴിഞ്ഞ 72 മണിക്കൂറില്‍ ഒമാനില്‍ രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 99278ലെത്തി.

കൊവിഡ് ബാധിച്ച്  27 പേര്‍ കൂടി രാജ്യത്ത് മരണപ്പെട്ടുവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇതോടെ രാജ്യത്ത് ആകെ 1174 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 

Latest Videos

click me!