ഒമാനില്‍ കൊവിഡ് ബാധിച്ച് 13 പേര്‍ കൂടി മരിച്ചു

By Web Team  |  First Published Oct 27, 2020, 5:50 PM IST

87.8 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.


മസ്‌കറ്റ്: ഒമാനില്‍ 13 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 466 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 329 പേര്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,13,820 ആയി.

രാജ്യത്ത് 99,997  പേരാണ്  രോഗമുക്തരായിട്ടുള്ളത്. 1,203  പേര്‍ മരണപ്പെടുകയും ചെയ്തു. 87.8 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 49 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 435 കൊവിഡ് ബാധിതര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 182 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Latest Videos

click me!