ഒമാനില്‍ കൊവിഡ് മരണങ്ങള്‍ ആയിരത്തോടടുക്കുന്നു; കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

By Web Team  |  First Published Oct 5, 2020, 11:35 PM IST

കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങൾ പാലിക്കുന്നതിൽ അശ്രദ്ധ വരുത്തിയത് കാരണമാണ് രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. ഇന്നുവരെയുള്ള  കണക്കുകൾ പ്രകാരം 210 കൊവിഡ്  രോഗികളാണ്  തീവ്രപരിചരണ  വിഭാഗത്തിൽ  ചികിത്സയിലുള്ളത്.


മസ്‍കത്ത്: ഒമാനില്‍ കൊവിഡ് മരണങ്ങള്‍ ആയിരത്തോടടുക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി അഹമ്മദ്‌ മുഹമ്മദ് അൽ സൈദി പറഞ്ഞു. സാമ്പത്തിക മേഖലയുടെ ഉണർവ് ലക്ഷ്യമിട്ടാണ് രാജ്യത്ത് കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് സുപ്രിം കമ്മറ്റി അനുമതി നൽകിയിരിക്കുന്നത്. എന്നാല്‍ ഇവയുടെയെല്ലാം പ്രവര്‍ത്തനം കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങൾ പാലിക്കുന്നതിൽ അശ്രദ്ധ വരുത്തിയത് കാരണമാണ് രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. ഇന്നുവരെയുള്ള  കണക്കുകൾ പ്രകാരം 210 കൊവിഡ്  രോഗികളാണ്  തീവ്രപരിചരണ  വിഭാഗത്തിൽ  ചികിത്സയിലുള്ളത്. പ്രതിരോധ നടപടികൾ കൃത്യമായി ഇനിയും പാലിച്ചില്ലെങ്കിൽ ചികിത്സ ആവശ്യമായി വരുന്നവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുവാൻ  കഴിയാത്ത തരത്തില്‍ രാജ്യത്തെ രോഗികളുടെ എണ്ണം വർധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു

Latest Videos

ഒമാനില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികളുടെ എണ്ണം 101,814 ആയി. 985 പേരാണ് ഇതിനോടകം കൊവിഡ് മൂലം മരണപെട്ടത്. 88.9 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.  90,600 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. 

click me!