ആകെ മൂന്ന് ദിവസം അവധി; ഒമാനിൽ പൊതു, സ്വകാര്യ മേഖലകൾക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

By Web Desk  |  First Published Jan 5, 2025, 2:38 PM IST

ഒമാൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അധികാരമേറ്റതിന്‍റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് അവധി. 


മസ്കറ്റ്: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലയ്ക്ക് ജനുവരി 12ന് അവധി ആയിരിക്കും.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ സ്ഥാനാരോഹണ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. ഞായറാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ചേരുമ്പോള്‍ പല സ്ഥാപനങ്ങള്‍ക്കും  ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. 

Latest Videos

Read Also -  ഒമാനിൽ ഇനി പഴയതുപോലെയാകില്ല കാര്യങ്ങൾ! ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!