ന്യൂനമര്‍ദ്ദം; ഒമാനില്‍ വരും ദിവസങ്ങളില്‍ മഴയ്‍ക്ക് സാധ്യത

By Web Team  |  First Published Nov 18, 2019, 12:30 PM IST

വെള്ളിയാഴ്ച വരെ മഴയുണ്ടാകാന്‍ സാധ്യതയുണ്ട്.  മുസന്ദം ഗവര്‍ണറേറ്റ്, ബുറൈമി, തെക്ക്-വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്കന്‍ ശര്‍ഖിയ മേഖലകളിലെല്ലാം മഴയുണ്ടാകാനിടയുണ്ടെന്നാണ് അറിയിപ്പ്.


മസ്കത്ത്: ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒമാനില്‍ ചൊവാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. തെക്കന്‍ ഇറാന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച മുതല്‍ ഒമാനെ ബാധിച്ചു തുടങ്ങുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. വെള്ളിയാഴ്ച വരെ മഴയുണ്ടാകാന്‍ സാധ്യതയുണ്ട്.  മുസന്ദം ഗവര്‍ണറേറ്റ്, ബുറൈമി, തെക്ക്-വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്കന്‍ ശര്‍ഖിയ മേഖലകളിലെല്ലാം മഴയുണ്ടാകാനിടയുണ്ട്. ഒമാന്‍ തീരത്ത് കടല്‍ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകള്‍ രണ്ടു മീറ്റര്‍ വരെ ഉയരുവാനും സാധ്യതയുണ്ട്. 

click me!