ഉത്തരവ് അനുസരിച്ച് 28 മേഖലകള്‍ കൂടി ഒമാനി നിക്ഷേപകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
മസ്കത്ത്: കൂടുതല്‍ വാണിജ്യ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ഉത്തരവ്. ഉത്തരവ് അനുസരിച്ച് 28 മേഖലകള്‍ കൂടി ഒമാനി നിക്ഷേപകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഒമാനി സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കരകൗശല വസ്തുക്കൾ, ചർമ സംരക്ഷണ സേവനങ്ങൾ, ഇവന്റ്, ഫർണിച്ചർ വാടക, പരമ്പരാഗത കരകൗശല വസ്തുക്കളുടെ ഉൽപാദനം, ഉപയോഗിച്ച വാഹനങ്ങളുടെ ചില്ലറ വിൽപന തുടങ്ങിയവ പുതുതായി വിദേശ നിക്ഷേപ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
undefined
209/2020 മന്ത്രിതല തീരുമാനത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് പുതിയ തീരുമാനം പുറപ്പെടുവിച്ചത്. വിദേശ മൂലധന നിക്ഷേപം നിയമത്തിലെ അനുച്ഛേദം 14ന് അനുസൃതമായാണ് പുതിയ തീരുമാനം. ഇതോടെ വിദേശ നിക്ഷേപകരെ തടയുന്ന വാണിജ്യ പ്രവര്‍ത്തനങ്ങള്‍ 123 ആയി. ഇവയില്‍ ഒമാനി നിക്ഷേപകരെ മാത്രമേ അനുവദിക്കൂ.
Read Also - 'ആടുജീവിതത്തിൽ അഭിനയിച്ചതിൽ മാപ്പ്', അന്ന് ഇക്കാര്യം മനസ്സിലായെങ്കിൽ ഭാഗമാകില്ലായിരുന്നു; പ്രതികരിച്ച് നടൻ
https://www.youtube.com/watch?v=QJ9td48fqXQ