പൊതു, സ്വകാര്യ മേഖലയ്ക്ക് അവധി ബാധകമാണ്.
മസ്കറ്റ്: ഒമാനില്‍ നബിദിനത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 15നാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധി ബാധകമാണ്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണ് ഒമാനില്‍ ലഭിക്കുക.
undefined
അതേസമയം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസത്തെ അവധിയാണ് സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ലഭിക്കുക. സെപ്റ്റംബർ 23 തിങ്കളാഴ്ചയാണ് 94-ാമത് ദേശീയ ദിനം. 20 വെള്ളിയാഴ്ച മുതൽ 23 തിങ്കൾ വരെയായിരിക്കും അവധി നൽകുക. ശനി, ഞായർ വാരാന്ത്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചത്.
https://www.youtube.com/watch?v=QJ9td48fqXQ