പറന്നുയര്‍ന്ന ഉടന്‍ തന്നെ തിരിച്ചിറക്കി വിമാനം; സാങ്കേതിക തകരാറെന്ന് വിശദീകരണവുമായി എയര്‍ലൈന്‍

By Web Team  |  First Published Feb 10, 2024, 3:24 PM IST

ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്ക് ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കിയതായും ഒമാന്‍ എയര്‍ പ്രസ്താവനയില്‍ പറഞ്ഞു.


മസ്കറ്റ്: ഒമാന്‍ എയറിന്‍റെ വിമാനം മിലാന്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം വ്യാഴാഴ്ച തിരിച്ചിറക്കിയതായി അധികൃതര്‍ അറിയിച്ചു. മിലാനില്‍ നിന്ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഡ​ബ്ല്യു.​വൈ 144 വിമാനമാണ് തിരിച്ചിറക്കിയത്.

പറന്നുയര്‍ന്ന ഉടന്‍ തന്നെയാണ് മിലാന്‍ മാല്‍പെന്‍സ വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കിയത്. ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്ക് ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കിയതായും ഒമാന്‍ എയര്‍ പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് വിമാനങ്ങള്‍ ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും പ്രസ്താവനയില്‍ പറയുന്നു. 

Latest Videos

undefined

Read Also -  യൂട്യൂബിൽ നറുക്കെടുപ്പ് കാണുന്നതിനിടെ നിനച്ചിരിക്കാതെ ലഭിച്ച വൻ ഭാഗ്യം! മലയാളി യുവാവിന് ഇത് അപ്രതീക്ഷിത വിജയം

ലോകത്തിലെ ഏറ്റവും സുരക്ഷിത എയര്‍ലൈനുകളുടെ പട്ടിക പുറത്ത്, ഇടം നേടി ഈ വിമാനകമ്പനികൾ

അബുദാബി: 2024ല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 25 എയര്‍ലൈനുകളുടെ പട്ടികയില്‍ ഇടം നേടി ഗള്‍ഫില്‍ നിന്നുള്ള മൂന്ന് എയര്‍ലൈനുകള്‍. എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍വേയ്സും ഖത്തര്‍ എയര്‍വേയ്സുമാണ് പട്ടികയില്‍ ഇടം നേടിയ എയര്‍ലൈനുകള്‍. 

എയര്‍ലൈന്‍ സേഫ്റ്റി പ്രോഡക്ട് റേറ്റിങ് റിവ്യൂ വെബ്സൈറ്റായ എയര്‍ലൈന്‍റേറ്റിങ്സ് പുറത്തറിക്കിയ പട്ടികയില്‍ എയര്‍ ന്യൂസിലാന്‍ഡാണ് ഒന്നാമത്. 

സുരക്ഷിതമായ എയര്‍ലൈനുകളുടെ മുഴുവന്‍ ലിസ്റ്റ്
 

  • എയര്‍ ന്യൂസിലാന്‍ഡ്
  • ക്വാണ്ടാസ്
  • വിര്‍ജിന്‍ ഓസ്‌ട്രേലിയ
  • ഇത്തിഹാദ് എയര്‍വേസ്
  • ഖത്തര്‍ എയര്‍വേസ്
  • എമിറേറ്റ്‌സ്
  • എല്ലാ നിപ്പോണ്‍ എയര്‍വേസും
  • ഫിന്നയര്‍
  • കാഥേ പസഫിക് എയര്‍വേസ്
  • അലാസ്‌ക എയര്‍ലൈന്‍സ്
  • എസ്എഎസ്
  • കൊറിയന്‍ എയര്‍
  • സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
  • EVA എയര്‍
  • ബ്രിട്ടീഷ് ഏര്‍വേയ്‌സ്
  • ടര്‍ക്കിഷ് എയര്‍ലൈന്‍സ്
  • TAP എയര്‍ പോര്‍ച്ചുഗല്‍
  • ലുഫ്താന്‍സ
  • കെ.എല്‍.എം
  • ജപ്പാന്‍ എയര്‍ലൈന്‍സ്
  • ഹവായിയന്‍ എയര്‍ലൈന്‍സ്
  • അമേരിക്കന്‍ എയര്‍ലൈന്‍സ്
  • എയര്‍ ഫ്രാന്‍സ്
  • എയര്‍ കാനഡ
  • യുനൈറ്റഡ് എയര്‍ലൈന്‍സ്‌

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!