10-ാം ക്ലാസ് പാസായവർക്ക് യുഎഇയിലെ പ്രമുഖ കമ്പനിയിൽ അവസരം; പ്രായപരിധി 40 വയസ്സ്, വാക് ഇൻ ഇന്‍റര്‍വ്യൂ ഇന്ന്

By Web Team  |  First Published Nov 6, 2024, 11:50 AM IST

25 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് അപേക്ഷകരുടെ പ്രായപരിധി. 


തിരുവനന്തപുരം: യുഎഇയിലെ പ്രശസ്തമായ കമ്പനിയിലേക്കുള്ള വനിതാ സെക്യൂരിറ്റി ഗാർഡുമാരുടെ വാക് ഇൻ ഇന്‍റര്‍വ്യൂ ഇന്ന് ( നവംബർ മാസം 6 ) ന് അങ്കമാലിയിൽ.കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് ഈ റിക്രൂട്ട്മെന്‍റ് നടത്തുന്നത്. 

ഒഴിവുകളിലേക്ക് അനുയോജ്യരായ വനിതകൾക്ക് അവസരം. ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനുള്ള പരിജ്ഞാനവും എസ്എസ്എൽസി യോഗ്യതയും, 165 സെ.മീ പൊക്കവും നല്ല ആരോഗ്യമുള്ളവരും സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ്ഗനിർദ്ദേശത്തെക്കുറിച്ച് നല്ല ധാരണയുള്ളവരും ആയിരിക്കണം ഉദ്യോഗാർത്ഥികള്‍. പ്രായപരിധി 25 - 40.  ശമ്പളം 2262 ദിര്‍ഹം. ഈ റിക്രൂട്ട്മെന്‍റിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. 

Latest Videos

undefined

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്സ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 2024  നവംബർ മാസം 6 ന് അങ്കമാലി ഇൻകെൽ ടവർ 1  ലെ നാലാം നിലയിലുള്ള  ഒഡെപെക്കിന്റെ ഓഫീസിൽ രാവിലെ 9 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ :0471-2329440/41/42 /7736496574/9778620460.
ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് https://odepc.kerala.gov.in സന്ദര്‍ശിക്കുക.

Read Also -  ഇജ്ജാതി ഭാഗ്യം! വെള്ളിയാഴ്ച വിവാഹം, ഞായറാഴ്ച കോടീശ്വരൻ; 46 കോടി ഗ്രാൻ‍ഡ് പ്രൈസ്, ബമ്പറടിച്ച 9 പേരും മലയാളികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

tags
click me!