കുവൈത്തിൽ പ്രവാസി സ്ത്രീകളെ വിവാഹം കഴിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ ഇടിവ്

കുവൈത്തില്‍ പ്രവാസി സ്ത്രീകളെ വിവാഹം കഴിക്കുന്ന സ്വദേശികളുടെ എണ്ണം  27 ശതമാനം കുറഞ്ഞതായി കണക്കുകൾ. 

number of kuwaiti marriages to expat women decreased

കുവൈത്ത് സിറ്റി: പ്രവാസി സ്ത്രീകളെ വിവാഹം കഴിക്കുന്ന കുവൈത്തി പുരുഷന്മാരുടെ എണ്ണത്തിൽ 27 ശതമാനം കുറവുണ്ടായതായി കണക്കുകൾ. 2025ലെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഈ കുറവ്. 2025 ജനുവരി മുതൽ മാർച്ച് വരെ, കുവൈത്തി പുരുഷന്മാരും പ്രവാസി സ്ത്രീകളും തമ്മിൽ 239 വിവാഹങ്ങൾ നടന്നു. ഇത് 2024-ൽ 326 ആയിരുന്നു. ഗൾഫ് സ്ത്രീകളുമായുള്ള വിവാഹങ്ങളിലാണ് ഏറ്റവും കുറവുണ്ടായത്. 74 വിവാഹങ്ങളാണ് നടന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 ശതമാനം കുറവാണ് വന്നിട്ടള്ളത്. 30 വിവാഹങ്ങളുമായി ബദൂൺ സ്ത്രീകൾ രണ്ടാം സ്ഥാനത്തും, 26 വീതം വിവാഹങ്ങളുമായി ഇറാഖി, സിറിയൻ സ്ത്രീകൾ തൊട്ടുപിന്നാലെയുമുണ്ട്. ഏഷ്യൻ സ്ത്രീകൾ 23 ഉം ഈജിപ്ഷ്യൻ സ്ത്രീകൾ 14 ഉം എന്നിങ്ങനെയാണ് കണക്കുകൾ. 2024-ലെ അതേ കാലയളവിൽ, കുവൈത്തി പുരുഷന്മാർ 122 ഗൾഫ് സ്ത്രീകളെയും, 27 ഇറാഖികളെയും,  54 ബിദൂനികളെയും , 17 സിറിയക്കാരെയും, 13 ജോർദാനിയക്കാരെയും, 12 ഈജിപ്തുകാരെയും, വിവാഹം കഴിച്ചുവെന്നാണ് കണക്കുകൾ.

Latest Videos

Read Also- ഭാ​രം കു​റക്കാനും സൗന്ദര്യം കൂട്ടാനുമുള്ളതടക്കം നിരവധി ഉൽപ്പന്നങ്ങൾ കരിമ്പട്ടികയിൽ; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!