ഒമാനിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികളുടെ എണ്ണം കുറയുന്നു

By Web Team  |  First Published Aug 24, 2020, 1:56 PM IST

7904 പ്രവാസികളുടെ കുറവാണ് ഒരു മാസം കൊണ്ട് സര്‍ക്കാര്‍ മേഖലയിലുണ്ടായത്. ജൂലൈ മാസത്തെ കണക്കുകള്‍ കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 18.8 ശതമാനത്തിന്റെ കുറവ് പ്രവാസികളുടെ എണ്ണത്തിലുണ്ടായിട്ടുണ്ട്. സ്വകാര്യ മേഖലയിലും പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് ദൃശ്യമാകുന്നുണ്ട്.


മസ്‍കത്ത്: ഒമാനിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍. ഈ മേഖലയില്‍ പ്രവാസികളുടെ എണ്ണം 15.1 ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കന്നത്. 2020 ജൂണില്‍ 52,462 പ്രവാസികള്‍ ജോലി ചെയ്തിരുന്ന സ്ഥാനത്ത് 2020 ജൂലൈയില്‍ സര്‍ക്കാര്‍ മേഖലയില്‍ 44558 പേരാണുള്ളത്.

7904 പ്രവാസികളുടെ കുറവാണ് ഒരു മാസം കൊണ്ട് സര്‍ക്കാര്‍ മേഖലയിലുണ്ടായത്. ജൂലൈ മാസത്തെ കണക്കുകള്‍ കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 18.8 ശതമാനത്തിന്റെ കുറവ് പ്രവാസികളുടെ എണ്ണത്തിലുണ്ടായിട്ടുണ്ട്. സ്വകാര്യ മേഖലയിലും പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് ദൃശ്യമാകുന്നുണ്ട്. ജൂണ്‍ അവസാനത്തെ കണക്കുകളും ജൂലൈ അവസാനത്തെ കണക്കുകളും താരതമ്യം ചെയ്യുമ്പോള്‍ 31,101 പ്രവാസികളാണ് ജന്മ നാടുകളിലേക്ക് മടങ്ങിയത്. 12,59,814 പ്രവാസികളുണ്ടായിരുന്ന സ്ഥാനത്ത് സ്വകാര്യ മേഖലയില്‍ ജൂലൈ അവസാനം 12,28,713 പേരാണ് ഉള്ളത്. ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം 5,67,341ല്‍ നിന്ന് 5,42,091 ആയാണ് കുറഞ്ഞത്. 

Latest Videos

click me!