സൗദിയിൽ ഇനി ചികിത്സയിലുള്ളത് 8000 കൊവിഡ് രോഗികള്‍ മാത്രം

By Web Team  |  First Published Nov 1, 2020, 7:00 PM IST

രാജ്യത്തെ വിവിധയിടങ്ങളിൽ കൊവിഡ് മൂലമുള്ള 18 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ റിപ്പോർട്ട് ചെയ്ത 3,47,656 പോസിറ്റീവ് കേസുകളിൽ 3,34,236 പേർ രോഗമുക്തി നേടി. 


റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 8000 ആയി കുറഞ്ഞു. ഇതിൽ 771 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതേസമയം ഞായറാഴ്ച 374 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 394 പേർ കോവിഡ് മുക്തരായി. 

രാജ്യത്തെ വിവിധയിടങ്ങളിൽ കൊവിഡ് മൂലമുള്ള 18 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ റിപ്പോർട്ട് ചെയ്ത 3,47,656 പോസിറ്റീവ് കേസുകളിൽ 3,34,236 പേർ രോഗമുക്തി നേടി.  രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. ആകെ മരണസംഖ്യ 5420 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. 

Latest Videos

24 മണിക്കൂറിനിടെ രാജ്യത്ത്  പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 85. റിയാദ് 48, യാംബു 32, മക്ക 17, ഹാഇൽ 13, ജിദ്ദ 13, വാദി റഹ്മ 12, തബൂക്ക് 12,  മഖ്വ 9, മുബറസ് 8, ഹുഫൂഫ് 8, ദഹ്റാൻ 8, നജ്റാൻ 7, സുൽഫി 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതിയതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

click me!