എല്ലാ മോഡ്യൂളുകള്‍ക്കുമായി 10 ദിവസത്തെ പാക്കേജിന് 6425 രൂപയും, ഒരു ദിവസത്തെ പാക്കേജിന് 2360 രൂപയുമാണ് ജിഎസ്ടി ഉൾപ്പെടെയുളള ഫീസ്. വ്യക്തിഗത മോഡ്യൂളുകള്‍ക്ക് സ്പീക്കിംഗിനും റൈറ്റിംഗിനും 1180 രൂപ വീതവും, ലിസണിംഗ് റീഡിംഗ് എന്നിവയ്ക്ക് 885 രൂപ വീതവുമാണ് ജിഎസ്ടി ഉൾപ്പെടെയുളള ഫീസ്.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം സെന്ററില്‍ ഐഇഎൽടിഎസ്, ഒഇടി മോക്ക് ടെസ്റ്റ് സെഷനുകൾ (ഓഫ്‌ലൈൻ മാത്രം) സംഘടിപ്പിക്കുന്നു. ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍ ഒരുമിച്ചോ പ്രത്യേകമായോ പരിശീലനം ലഭിക്കും.
യഥാർത്ഥ പരീക്ഷാ സാഹചര്യത്തെ അനുകരിക്കുന്നതും, എല്ലാ മൊഡ്യൂളുകളിലും വ്യക്തിഗത ഫീഡ്‌ബാക്ക് ലഭിക്കുന്ന രീതിയിലുമാണ് പരിശീലനം. എല്ലാ മോഡ്യൂളുകള്‍ക്കുമായി 10 ദിവസത്തെ പാക്കേജിന് 6425 രൂപയും, ഒരു ദിവസത്തെ പാക്കേജിന് 2360 രൂപയുമാണ് ജിഎസ്ടി ഉൾപ്പെടെയുളള ഫീസ്. വ്യക്തിഗത മോഡ്യൂളുകള്‍ക്ക് സ്പീക്കിംഗിനും റൈറ്റിംഗിനും 1180 രൂപ വീതവും, ലിസണിംഗ് റീഡിംഗ് എന്നിവയ്ക്ക് 885 രൂപ വീതവുമാണ് ജിഎസ്ടി ഉൾപ്പെടെയുളള ഫീസ്.
Read Also - ബലിപെരുന്നാള്‍; ഒമാനിൽ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം) മൊബൈല്‍ നമ്പറിലോ (വാട്സ്ആപ്പ്, ടെലിഗ്രാം) നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.