മലയാളം പറഞ്ഞ് വൈറലായി. ദുരന്തസമയത്ത് കേരളത്തെ മറന്നില്ല; വയനാടിനായി സംഭാവന നൽകി നൂറയും മറിയവും

By Web Team  |  First Published Aug 6, 2024, 3:07 PM IST

ഇവരുടെ വീഡിയോകള്‍ക്ക് കേരളത്തിലും നിരവധി ആരാധകരുണ്ട്. 


ദുബൈ: പ്രകൃതി ദുരന്തത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വയനാടിനായി ഒന്നിച്ച് മുമ്പോട്ട് പോകുകയാണ് മലയാളികള്‍. സമാനതകളില്ലാത്ത ദുരന്തത്തില്‍ നിന്നും അതിജീവിക്കാനായി സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് വയനാട്ടിലേക്ക് സഹായം ഒഴുകുകയാണ്. ഇതിനിടെ വയനാടിന് കൈത്താങ്ങാന്‍ സഹായം നല്‍കിയിരിക്കുകയാണ് ഇമാറാത്തി സഹോദരിമാര്‍. 

മലയാളം പറഞ്ഞ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായി മാറിയ നൂറയും മറിയവുമാണ് വയനാടന്‍ ജനതയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. സംഭാവന തുക വെളിപ്പെടുത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഇരുവര്‍ക്കും കേരളത്തില്‍ നിരവധി ഫോളോവേഴ്സുണ്ട്. മലയാളം സംസാരിച്ചുകൊണ്ടുള്ള ഇവരുടെ റീലുകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. അടുത്തിടെ മമ്മൂട്ടി ചിത്രം ടര്‍ബോ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ഇവര്‍ ശബ്ദം നല്‍കിയിരുന്നു. 

Latest Videos

undefined

Read Also -  ശ്വസിക്കാൻ പോലും ബുദ്ധിമുട്ട്; വിമാനത്തിലെ എ സിക്ക് തകരാര്‍, കൊടുംചൂടിൽ മണിക്കൂറുകൾ, വലഞ്ഞ് യാത്രക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!