യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളില്ല; രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

By Web Team  |  First Published Oct 24, 2020, 4:11 PM IST

123,764 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 116,894 പേര്‍ രോഗമുക്തി നേടി.


അബുദാബി: യുഎഇയില്‍ ശനിയാഴ്ച രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 1,491 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1,826 പേര്‍ രോഗമുക്തി നേടി.

123,764 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 116,894 പേര്‍ രോഗമുക്തി നേടി. 475 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 6,395 പേര്‍ ചികിത്സയിലാണ്. 124,404 പരിശോധനകള്‍ കൂടി പുതുതായി നടത്തി.ഇതോടെ 12.22 ദശലക്ഷത്തിലധികം പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നാണ് കണക്കുകള്‍. 

Latest Videos


 

click me!