​ഇനി ദുബൈയിൽ ടാക്സിക്കായുള്ള കാത്തിരിപ്പോ നീണ്ട നിരകളോ ഇല്ല, യാത്രയെളുപ്പം, വരുന്നത് 700 എയർപോർട്ട് ടാക്സികൾ

ബോൾട്ട് ആപ്പിലൂടെയാണ് ടാക്സികൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്


ദുബൈ: ദുബൈയിൽ 700 എയർപോർട്ട് ടാക്സികൾ കൂടി അവതരിപ്പിച്ച് ആ​ഗോള റൈഡ് ഹെയ്ലിങ് പ്ലാറ്റ്ഫോം ആയ ബോൾട്ട്. ദുബൈ ടാക്സി കമ്പനിയുമായി സഹകരിച്ചാണ് എയർപോർട്ട് ടാക്സികൾ എത്തിക്കുന്നത്. ദുബൈ ഇന്റർനാഷണൽ എയർപോർട്ട്, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ടാക്സികൾ ബുക്ക് ചെയ്യാവുന്നതാണ്. ബോൾട്ട് ആപ്പിലൂടെയാണ് ടാക്സികൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.  

​ഗതാ​ഗത സൗകര്യങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിനുള്ള ദുബൈ എമിറേറ്റിന്റെ ശ്രമങ്ങളുടെ ഭാ​ഗമായാണിതെന്നും സന്ദർശകർക്കും താമസക്കാർക്കും കൂടുതൽ മെച്ചപ്പെട്ട ​ഗതാ​ഗത അനുഭവം ഉറപ്പാക്കുന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ദുബൈ ടാക്സി കമ്പനി സിഇഓ മൻസൂർ റഹ്മ അൽഫലാസി പറഞ്ഞു. യാത്രക്കാർക്ക് മുൻകൂറായി ടാക്സി നിരക്കുകൾ അറിയാൻ കഴിയും. കൂടാതെ ടാക്സി കാത്തുള്ള നീണ്ട നിരകൾ ഒഴിവാക്കാനും അതുവഴി സമയം ലാഭിക്കാനും കഴിയുന്നതായിരിക്കും. 

Latest Videos

ഈ പദ്ധതി ഡിജിറ്റൽ ​ഗതാ​ഗത സേവനങ്ങളുടെ വികസനത്തിലേക്ക് നയിക്കുമെന്നും ഇതോടെ ദുബൈയുടെ ​ഗതാ​ഗത സംവിധാനം കൂടുതൽ ഫലപ്രദമാകുമെന്നും ബോൾട്ട് വൈസ് പ്രസിഡന്റ് ജിജെ കിസ്റ്റമാക്കർ പറഞ്ഞു.

read more: ബഹ്റൈൻ പ്രവാസിയും ഗായകൻ അഫ്സലിന്റെ സഹോദരനുമായ ഷംസ് കൊച്ചിൻ അന്തരിച്ചു

click me!