കഴിഞ്ഞ മാസം 3,164 നീരീക്ഷണ റൗണ്ടുകളാണ് നടത്തിയത്. സംശയം തോന്നിയ 147 പേരെ ചോദ്യം ചെയ്തു.
റിയാദ്: സൗദി അറേബ്യയിൽ കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലേർപ്പെട്ട 97 പേരെ അറസ്റ്റ് ചെയ്തു. ഒരുമാസത്തിനിടയിലാണ് ഇത്രയും പേർ പിടിയിലായയെന്നും ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായും അഴിമതി വിരുദ്ധ അതോറിറ്റി (നസ്ഹ) വ്യക്തമാക്കി.
കഴിഞ്ഞ മാസം 3,164 നീരീക്ഷണ റൗണ്ടുകളാണ് നടത്തിയത്. സംശയം തോന്നിയ 147 പേരെ ചോദ്യം ചെയ്തു. ഇവരിൽ പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ ഗ്രാമകാര്യം ഭവനം, ഗതാഗതം ലോജിസ്റ്റിക്സ് മന്ത്രാലയങ്ങളിലെ ജീവനക്കാരുണ്ട്. പൊതുമുതൽ കൈയ്യേറലും അധികാര ദുർവിനിയോഗവും തടയുന്നതിനുള്ള നിരീക്ഷണവും പരിശോധനയും അതോറിറ്റി തുടരുകയാണ്. സാമ്പത്തിക ക്രമകേടുകളും അഴിമതികളും ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി.
Read More: പ്രവാസി യാത്രക്കാര്‍ നിശ്ചിത തുകയില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ വെളിപ്പെടുത്തണം
പുതിയ തൊഴില്‍ വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ഇഖാമയില്‍ മൂന്നു മാസം കുറച്ചു
റിയാദ്: പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് ഇഖാമയില്‍ സൗജന്യമായി ലഭിച്ചിരുന്ന മൂന്നു മാസത്തെ അധിക കാലാവധി തൊഴില്‍ മന്ത്രാലയം നിര്‍ത്തലാക്കി. പുതിയ തൊഴില്‍ വിസയിലെത്തുന്ന എല്ലാവര്‍ക്കും ഇതുവരെ ആദ്യഘട്ടത്തില്‍ 15 മാസത്തെ കാലാവധിയുള്ള ഇഖാമയാണ് ലഭിച്ചിരുന്നത്.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 12 മാസത്തേക്ക് പുതുക്കാവുന്ന വിധത്തിലാണിത്. ഇനി മുതല്‍ 12 മാസത്തെ ഇഖാമയാണ് അനുവദിക്കുക. അതിന് പുറമെ ലേബര്‍ കാര്‍ഡ് പുതുക്കുന്നത് ഉള്‍പ്പെടെ തൊഴില്‍ മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഖിവ പോര്‍ട്ടലിലേക്ക് മാറ്റുകയും ചെയ്തു.
Read More: വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി എമിറേറ്റ്സും ഫ്ലൈ ദുബൈയും
അതേസമയം ഇഖാമ നഷ്ടപ്പെട്ടാൽ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് ബാധകമാണെന്ന് സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇഖാമ കാലാവധിയില്‍ ഒരു വര്‍ഷവും അതില്‍ കുറവും ശേഷിക്കുന്ന പക്ഷമാണ് ബദല്‍ ഇഖാമക്ക് 500 റിയാല്‍ ഫീസ് അടക്കേണ്ടത്. സദ്ദാദ് സംവിധാനം വഴിയാണ് ഫീസ് അടക്കേണ്ടത്. ബദല്‍ ഇഖാമ അനുവദിക്കാന്‍ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് ജവാസാത്ത് ഡയറക്ടറേറ്റിനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. ജവാസാത്ത് ഡയറക്ടറേറ്റ് ഇല്ലാത്ത പ്രദേശങ്ങളില്‍ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് പൊലീസ് സ്റ്റേഷനിലാണ് അറിയിക്കേണ്ടത്.