ഈ മാസ്‍ക് ഇനിയും മാറ്റാറായില്ലേ? സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഈ ചിത്രത്തിന് പിന്നില്‍

By Web Team  |  First Published Oct 16, 2020, 6:34 PM IST

ആശുപത്രിയില്‍ സീസേറിയനിലൂടെ പുറത്തെടുത്ത ഇരട്ടക്കുട്ടികളിലൊരാളാണ് ജനിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയിലെ താരമായത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പെണ്‍കുഞ്ഞിനെയാണ് ആദ്യം പുറത്തെടുത്തത്. പിന്നാലെ അവളുടെ സഹോദരനെയും പുറത്തെടുത്തു. രണ്ടാമനായി പുറത്തെത്തിയ ആണ്‍കുട്ടിയാണ് ഡോക്ടറുടെ മാസ്‍കില്‍ പിടിച്ചുവലിച്ചത്. 

ദുബൈ: ഡോക്ടറുടെ മുഖത്തുനിന്ന് മാസ്‍ക് പിടിച്ചുമാറ്റുന്ന നവജാത ശിശുവിന്റെ ചിത്രമാണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ തരംഗം. ദുബൈയിലെ ഫാകിഹ് ഐ.വി.എഫ് ക്ലിനിക്കിലെ ഒരു ഗൈനക്കോളജിസ്റ്റാണ് ഈ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പങ്കുവെച്ചത്. എല്ലാവര്‍ക്കും മാസ്‍ക് മാറ്റാന്‍ കഴിയുന്ന കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയും ഡോക്ടര്‍ ചിത്രത്തോടൊപ്പം കുറിച്ചു.

46,000ല്‍ അധികം പേരാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് ചെയ്‍തത്. മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇത് വൈറലായി. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അടക്കമുള്ള പ്രമുഖര്‍ ചിത്രം ട്വീറ്റ് ചെയ്‍തു. പ്രതീക്ഷയും സന്തോഷവും നിറയ്‍ക്കുന്നതാണിതെന്ന് അദ്ദേഹം കുറിച്ചു. പക്ഷേ മാസ്‍ക് മാറ്റുന്ന കാലം വരെയും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും മന്ത്രി ഓര്‍മിപ്പിക്കുന്നു.

Latest Videos

undefined

ആശുപത്രിയില്‍ സീസേറിയനിലൂടെ പുറത്തെടുത്ത ഇരട്ടക്കുട്ടികളിലൊരാളാണ് ജനിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയിലെ താരമായത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പെണ്‍കുഞ്ഞിനെയാണ് ആദ്യം പുറത്തെടുത്തത്. പിന്നാലെ അവളുടെ സഹോദരനെയും പുറത്തെടുത്തു. രണ്ടാമനായി പുറത്തെത്തിയ ആണ്‍കുട്ടിയാണ് ഡോക്ടറുടെ മാസ്‍കില്‍ പിടിച്ചുവലിച്ചത്. 

എല്ലാവരും ചിരിച്ചുപോയ സമയമായിരുന്നു അതെന്ന് ഡോക്ടര്‍ പറയുന്നു. മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമല്ലാത്ത കൊവിഡ് പൂര്‍വകാലത്തേക്ക് തിരിച്ചുപോകാനാവുമെന്ന പ്രതീക്ഷയായി ഈ നിമിഷം. തന്റെ പൊന്നോമനകളെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുന്ന നിമിഷങ്ങള്‍ പിതാവ് തന്നെയാണ് ക്യാമറയില്‍ പകര്‍ത്തിയത്. 
 
click me!