സൗദി അറേബ്യയില്‍ ആറുമാസത്തെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസുകള്‍

By Web Team  |  First Published Oct 4, 2020, 9:00 PM IST

ആകെ മരണസംഖ്യ 4875 ആയി ഉയര്‍ന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 10027 പേരാണ്. അതില്‍  955 പേരുടെ നില ഗുരുതരമാണ്.


റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം ആറുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലായി. ഞായറാഴ്ച 390 പോസിറ്റീവ് കേസുകളാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തത്. 511 പേര്‍ സുഖം പ്രാപിച്ചു. 25 പേര്‍ കൊവിഡ് ബാധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 336,387  പോസിറ്റീവ് കേസുകളില്‍ 321485 പേര്‍ രോഗമുക്തി നേടി.

ആകെ മരണസംഖ്യ 4875 ആയി ഉയര്‍ന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 10027 പേരാണ്. അതില്‍  955 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.6 ശതമാനമായി. മരണനിരക്ക് 1.4 ശതമാനമാണ്. റിയാദ് 1, ജിദ്ദ 4, മക്ക 2, ഹുഫൂഫ് 1, ദമ്മാം 1,  ത്വാഇഫ് 1, ജുബൈല്‍ 1, ബുറൈദ 1, അബഹ 2, നജ്‌റാന്‍ 2, ജീസാന്‍ 3, ബെയ്ഷ് 1, അബൂഅരീഷ് 1, സബ്യ 1, അറാര്‍ 1, റഫ്ഹ 1, ദമദ് 1 എന്നിവിടങ്ങളിലാണ്  ഞായറാഴ്ച മരണങ്ങള്‍ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലും മദീനയിലുമാണ്, രണ്ടിടത്തും 48.  റിയാദ് 29, യാംബു 25, ഹുഫൂഫ് 24, ഹാഇല്‍ 23, ഖമീസ് മുശൈത്ത് 11, ദമ്മാം 11, ജിദ്ദ 11, ജീസാന്‍ 10, മുബറസ് 7, ത്വാഇഫ് 7, ഖഫ്ജി 7, ബല്ലസ്മര്‍ 6 എന്നിങ്ങനെയാണ്  പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. ഞായറാഴ്ച 39,340 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ  നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,678,019 ആയി. 

Latest Videos

click me!