ഒമാനില്‍ പുതിയ അധ്യയന വര്‍ഷം നവംബര്‍ മുതല്‍

By Web Team  |  First Published Aug 13, 2020, 9:32 PM IST

അധ്യയനം 180 ദിവസത്തില്‍ കുറയുവാന്‍ പാടില്ല എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയുമടക്കം അവധി ദിനങ്ങള്‍ ഇതിനനുസരിച്ച് വേണം ക്രമീകരിക്കുവാന്‍.


മസ്കറ്റ്: ഒമാനില്‍ പുതിയ അധ്യയന വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. എന്നാല്‍ സൂപ്പര്‍വൈസര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ സെപ്റ്റംബര്‍ 27 ഞായറാഴ്ച  മുതല്‍  ജോലിക്ക ഹാജരാകണമെന്നും സുപ്രീം കമ്മറ്റിയുടെ അറിയിപ്പില്‍ പറയുന്നു.

അധ്യയനം 180 ദിവസത്തില്‍ കുറയുവാന്‍ പാടില്ല എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയുമടക്കം അവധി ദിനങ്ങള്‍ ഇതിനനുസരിച്ച് വേണം ക്രമീകരിക്കുവാന്‍. ഹൈബ്രിഡ് വിദ്യാഭ്യാസ രീതിയായിരിക്കണം സ്‌കൂളുകളില്‍ സ്വീകരിക്കേണ്ടത്. ഇതനുസരിച്ച് ചില ക്ലാസുകള്‍ക്ക് മാത്രം വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയാല്‍ മതിയാകും. ബാക്കി ക്ലാസുകള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി സ്വീകരിക്കണം. 

Latest Videos

undefined

ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും മറ്റു നിയന്ത്രണങ്ങള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കും. ഒമാന്‍ സുപ്രീം കമ്മറ്റിയുടെ ഈ തീരുമാനം രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ബാധകമാണ്. അതിനാല്‍ ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രമേ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയുള്ളുവെന്നും ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളിലായി 46000 വിദ്യാർത്ഥികളാണ്‌ ഇപ്പോള്‍ അധ്യയനം നടത്തി വരുന്നത്.

പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയില്‍ വ്യാപാര മേഖലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം

click me!