ലഹരിമരുന്ന് പുരട്ടിയ ടിഷ്യു പേപ്പര്‍ റോളുകൾ, മൊബൈല്‍ ഫോണുകള്‍, ചാർജറുകൾ; കുവൈത്തിലെ ജയിലിൽ പരിശോധന, അന്വേഷണം

By Web Team  |  First Published Sep 12, 2024, 4:13 PM IST

എങ്ങനെയാണ് ഇത് ഉള്ളിലെത്തിയതെന്നും മറ്റ് വാര്‍ഡുകളിലേക്കും വിതരണം ചെയ്തോയെന്നും അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ. 


കുവൈത്ത് സിറ്റി: കുവൈത്തില്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ലഹരിമരുന്ന് പുരട്ടിയ ടിഷ്യു പേപ്പറുകള്‍. സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് എ4 സൈസുള്ള ഏകദേശം 20ഓളം ടിഷ്യു പേപ്പര്‍ റോളുകള്‍ കണ്ടെത്തിയതെന്ന് അറബ് ടൈംസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. 

ജയിലിലെ വാര്‍ഡ് 5ല്‍ നടത്തിയ പരിശോധനകളിലാണ് ഇവ പിടികൂടിയത്. വാര്‍ഡിലെ പല സ്ഥലങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. ലഹരിമരുന്ന് പുരട്ടിയ പേപ്പറിന് പുറമെ മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍, ചാര്‍ജിങ് കേബിളുകള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍ എന്നിവയും അധികൃതര്‍ പിടിച്ചെടുത്തു. ഈ വസ്തുക്കള്‍ എങ്ങനെയാണ് ജയിലിനുള്ളിലെത്തിയതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കും.

Latest Videos

undefined

ലഹരിമരുന്ന് പുരട്ടിയ പേപ്പര്‍ റോളുകളുടെ ഉറവിടം കണ്ടെത്തുന്നതിനായി വാര്‍ഡ് 5ലെ നിരവധി തടവുകാരെയും സെന്‍ട്രല്‍ പ്രിസണ്‍ സെക്യൂരിറ്റി വിഭാഗം ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. ലഹരിമരുന്ന പുരട്ടിയ ഈ പേപ്പറുകള്‍, ലഹരി ഉപയോഗത്തിന്‍റെ പുതിയ രീതിയാണെന്നും ജയില്‍ സംവിധാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ സംഭവമാണിതെന്നും സുരക്ഷാ വിഭാഗം അറിയിച്ചു. 

Read Also - 'വലിയ ശബ്ദം, കുലുക്കം'; എയർപോർട്ടിലെ ടാക്സിവേയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു, ഭയപ്പെടുത്തിയെന്ന് കുറിപ്പ്

തടവുകാരെ ചോദ്യം ചെയ്യുക മാത്രമല്ല, എങ്ങനെയാണ് ലഹരിമരുന്ന് പേപ്പറുകള്‍ ജയിലിനുള്ളില്‍ എത്തിയതെന്ന് കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റ് ജയില്‍ വാര്‍ഡുകളില്‍ ഈ പേപ്പറുകള്‍ വിതരണം ചെയ്തോയെന്നും മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഇതില്‍ ചേര്‍ത്തിരുന്നോ എന്നും കണ്ടെത്താന്‍ അന്വേഷണം നടത്തും. 

https://www.youtube.com/watch?v=QJ9td48fqXQ

click me!