നാദ് അൽ ഹമർ മാൾ: ഒരു സമ്പൂർണ ഷോപ്പിങ് ഡെസ്റ്റിനേഷൻ

By Web Team  |  First Published Sep 14, 2023, 5:18 PM IST

നാദ് അൽ ഹമറിൽ 42 സ്റ്റോറുകളും കിയോസ്കുകളും ഉണ്ട്. ഫുഡ്, എന്റർടെയ്ൻമെന്റ്, ഷോപ്പിങ് ഓപ്ഷനുകൾ നിരവധിയാണ്. 


ദുബായ് ന​ഗരത്തിൽ വ്യത്യസ്തമായ ഷോപ്പിങ് അനുഭവമാണ് യൂണിയൻ കോപ് ഉടമസ്ഥതയിലുള്ള നാദ് അൽ ഹമർ മാൾ. ഉപയോക്താക്കൾക്ക് ആവശ്യമുള്ള മുഴുവൻ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകും. നാദ് അൽ ഹമറിന്റെ ഏറ്റവും വലിയ പ്രത്യേകത ഹൈപ്പർമാർക്കറ്റ് ആണ്. 

മികച്ച വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഹൈപ്പർമാർക്കറ്റിലെത്താം. ഇതോടൊപ്പം റസ്റ്റോറന്റുകളും കഫെകളും നിരവധിയാണ്. ഫാഷൻ ഷോപ്പിങ് ആ​ഗ്രഹിക്കുന്നവർക്കുള്ള സ്റ്റോറുകളും ഉണ്ട്. പെർഫ്യൂം, പൂക്കൾ, സ്വീറ്റ്സ്, ചോക്കലേറ്റ്, കേക്ക് തുടങ്ങിയ ഷോപ് ചെയ്യാം. ഒപ്പം സലോൺ, ഫാർമസി എന്നിവയും ഉണ്ട്. നാദ് അൽ ഹമറിൽ 42 സ്റ്റോറുകളും കിയോസ്കുകളും ഉണ്ട്. ഫുഡ്, എന്റർടെയ്ൻമെന്റ്, ഷോപ്പിങ് ഓപ്ഷനുകൾ നിരവധിയാണ്.  
 

Latest Videos

click me!