വിമാന യാത്രക്കാരേ ശ്രദ്ധിക്കൂ, പുതിയ നിര്‍ദ്ദേശം; അടുത്ത മാസം നാലു മുതല്‍ ഈ എയർപോർട്ടിലെത്തുന്നവർക്ക് ബാധകം

By Web Team  |  First Published Jul 26, 2024, 4:38 PM IST

നിലവിലുള്ള രീതിയില്‍ നിന്ന് വ്യത്യസ്തമായി ഓഗസ്റ്റ് നാലു മുതല്‍ നേരത്തെയെത്തണമെന്നാണ് നിര്‍ദ്ദേശം. 


മസ്കറ്റ്: അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശം. അടുത്ത മാസം നാലു മുതല്‍ മസ്കറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ പതിവിലും നേരത്തെയെത്തണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അറിയിച്ചു. 

നാല്‍പ്പത് മിനിറ്റ് മുമ്പ് വേണം യാത്രക്കാരെത്താന്‍. നിലവില്‍ 20 മിനിറ്റ് മുമ്പ് എത്തുന്ന രീതിയാണുള്ളത്. പുതിയ പാസഞ്ചര്‍ ബോര്‍ഡിങ് സിസ്റ്റം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം. പ്രവര്‍ത്തനക്ഷമതയും യാത്രക്കാരുടെ യാത്രാ അനുഭവവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്.

Latest Videos

Read Also -  ഇതൊക്കെയാണ് ഭാഗ്യം! യാത്രക്കിടെ വാങ്ങിയ ടിക്കറ്റ്, നമ്പർ 4760; ലഭിച്ചത് ഒന്നാം സമ്മാനം, കോടികള്‍ നേടി യുവതി 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!