സൗദി പൗരനായ നായിഫ് ബിന്‍ ഹസന്‍ ബിന്‍ ആയിദ് അല്‍അസ്ലമി അല്‍ശമ്മാരിയുടെ ശിക്ഷയാണ് നടപ്പാക്കിയത്.
റിയാദ്: സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിയായ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. സൗദി പൗരന്‍ ഫരീഹ് ബിന്‍ ഈദ് ബിന്‍ അതിയ്യ അല്‍അനസിയെ മനഃപൂര്‍വ്വം കാര്‍ കയറ്റി കൊലപ്പെടുത്തിയ നായിഫ് ബിന്‍ ഹസന്‍ ബിന്‍ ആയിദ് അല്‍അസ്ലമി അല്‍ശമ്മാരിയുടെ ശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Also - സന്ദര്‍ശക വിസയില്‍ വന്നവരുടെ ഓവര്‍സ്റ്റേ; നാടുകടത്തുമെന്ന് പ്രചാരണം, പ്രതികരണവുമായി അധികൃതര്‍
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തി കിടന്നു, പിന്നെ അറിയുന്നത് മരണ വാര്‍ത്ത; മലയാളി ജിദ്ദയിൽ നിര്യാതനായി
റിയാദ്: കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ് ഷാ (49) ജിദ്ദയിലെ ബസാത്തീനിൽ നിര്യാതനായി. ഇവിടെ സൂപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു.
വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിലെത്തി കിടന്നതായിരുന്നു. ഒപ്പമുള്ളവർ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഹൃദയാഘാതമൂലമാണ് മരണം. മുഹമ്മദ് ഷാ, കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ശുഹാദ. മക്കൾ: റിസീൻ, ഹസ, ഹിന. കെ.എം.സി.സി വെൽഫെയർ വിങ്ങും സാജിദ് ഷായുടെ ബന്ധുക്കളും നാട്ടുകാരും സൂപ്പർമാർക്കറ്റ് മാനേജ്‍മെൻറും നിയമനടപടികൾക്ക് നേതൃത്വം വഹിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം