സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; യുവതിയും കുഞ്ഞും മരിച്ചു

By Web Team  |  First Published Sep 21, 2024, 11:03 AM IST

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. 


ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലുണ്ടായ വാഹനാപകടത്തിൽ മലയാളി അമ്മയും കുഞ്ഞും മരിച്ചു. മദീനയിൽ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാർ അൽ അഹ്സക്ക് സമീപം അപകടത്തിൽപെട്ട് മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിെൻറ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്.

Read Also - 20 വർഷത്തെ പ്രവാസ ജീവിതം, മകളുടെ കല്യാണമെന്ന സ്വപ്നം അപകടത്തിൽ പൊലിഞ്ഞു; നൊമ്പരമായി അബ്ദുൽ സത്താറും ആലിയയും

Latest Videos

undefined

സുഹൈലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. ഹൈദർ ഉള്ളാളിെൻറ മകളാണ് മരിച്ച സഫ. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!