മൂന്ന് നിലകളിലായി നിര്‍മ്മിച്ച ഈ വില്ലയില്‍ അഞ്ച് വിഐപി സ്യൂട്ടുകളുണ്ട്. ഏറ്റവും വലിയ വിഐപി സ്യൂട്ടിന് മാത്രം 1,300 ചതുരശ്ര അടി വലിപ്പമുണ്ട്, ഒരു ശരാശരി വീടിന്റെ വലിപ്പം.
ദുബൈ: യുഎഇയിലെ പാം ജുമൈറയില്‍ അത്യാഢംബര വില്ല വിറ്റത് മൂന്ന് കോടി ഡോളറിന്, അതായത് ഏകദേശം 218 കോടിയോളം ഇന്ത്യന്‍ രൂപയ്ക്ക്! ദുബൈയില്‍ ഈ വര്‍ഷം വിറ്റതില്‍ ഏറ്റവും വിലയേറിയ വില്ലയും ഇത് തന്നെയാണ്. വണ്‍100 പാം എന്ന ഈ വില്ലയ്ക്ക് 13,500 ചതുരശ്ര അടി വ്യാപ്തിയുണ്ട്.
ലക്‌സ് ഹാബിറ്റാറ്റ് സോത്തെബി ഇന്റര്‍നാഷണല്‍ റിയാലിറ്റി എന്ന സ്ഥാപനമാണ് കച്ചവടം നടത്തിയത്. മൊണാക്കോയില്‍ നിന്നുള്ള സ്വിസ് ദമ്പതികളാണ് ഈ അത്യാഢംബര വില്ല വാങ്ങിയത്. കണ്ടംപററി രീതിയില്‍ മൂന്ന് നിലകളിലായി നിര്‍മ്മിച്ച ഈ വില്ലയില്‍ അഞ്ച് വിഐപി സ്യൂട്ടുകളുണ്ട്. ഏറ്റവും വലിയ വിഐപി സ്യൂട്ടിന് മാത്രം 1,300 ചതുരശ്ര അടി വലിപ്പമുണ്ട്, ഒരു ശരാശരി വീടിന്റെ വലിപ്പം.
ഇത് കൂടാതെ സ്പാ, ഫിറ്റ്‌നസ് സെന്റര്‍, ഹോം തിയേറ്റര്‍ എന്നിങ്ങനെ നിരവധി സൗകര്യങ്ങളും വില്ലയില്‍ ഒരുക്കിയിട്ടുണ്ട്.
ഒരു ഫെരാരി കാര്‍, റോള്‍സ് റോയ്‌സ് കാര്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് എന്നിവയും വില്ലയിലുണ്ട്. ഏറ്റവും വിലപിടിപ്പുള്ള വില്ലകള്‍ക്ക് പേരുകേട്ട പാം ജുമൈറയില്‍ കഴിഞ്ഞ വര്‍ഷം 149 കോടിയോളം രൂപയ്ക്ക് ഒരു വില്ല വിറ്റിരുന്നു.
അതിസമ്പന്നര്‍ താമസിക്കുന്ന പ്രദേശമാണിവിടം.