സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ആണ്ടിച്ചാമിയെ കഴിഞ്ഞ മെയ് 19നാണ് റൂമില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കാണപ്പെട്ടത്.
റിയാദ്: നാട്ടില്‍ ആചാരപ്രകാരം സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം സൗദി അറേബ്യയിലെ ശഖ്റയില്‍ രണ്ട് മാസം മുമ്പ് അടക്കം ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു. മധുരൈ തോപ്പുലമ്പട്ടി സ്വദേശി ആണ്ടിച്ചാമി പളനിസാമി(42) യുടെ മൃതദേഹമാണ് നാട്ടില്‍ സംസ്‌കരിക്കുന്നതിനായി റിയാദ് മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകര്‍ പുറത്തെടുത്തത്.
ശുമൈസി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. ഇന്ത്യന്‍ എംബസി, ഗവര്‍ണറേറ്റ്, ബലദിയ, പോലീസ്, ആശുപത്രി എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്ന് (ശനിയാഴ്ച) വൈകീട്ടാണ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. സൗദിയില്‍ ഇത് രണ്ടാമത്തെ ഇന്ത്യക്കാരന്റെ മൃതദേഹാവശിഷ്ടമാണ് ഇങ്ങനെ പുറത്തെടുത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ആണ്ടിച്ചാമിയെ കഴിഞ്ഞ മെയ് 19നാണ് റൂമില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കാണപ്പെട്ടത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുന്നതിനിടെ ജൂണ്‍16ന് അടക്കം ചെയ്യപ്പെടുകയായിരുന്നു. നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള എന്‍ഒസി ഇന്ത്യന്‍ എംബസി ഇഷ്യു ചെയ്യുകയും ചെയ്തിരുന്നു. അതിനിടെയാണ് അടക്കം നടന്നത്.
പൊലീസില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവാവിനെ അടിച്ചുവീഴ്‍ത്തിയത് വിനയായി; യുഎഇയില്‍ പ്രവാസി ജയിലില്‍
തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് എംബസി ഈ വിഷയം വെല്‍ഫയര്‍ വിംഗിനെ ഏല്‍പ്പിച്ചു. അവര്‍ റിയാദ് ഗവര്‍ണറേറ്റ്, റിയാദ് പോലീസ്, മജ്മ, ശഖ്റ പോലീസ്, ആശുപത്രി, മജ്മ ഗവര്‍ണറേറ്റ്, ബലദിയ എന്നിവയുമായി ബന്ധപ്പെട്ടാണ് മൃതദേഹം പുറത്തെടുക്കാനുള്ള അനുമതി ലഭിച്ചത്.
റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വളണ്ടിയറും ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാനുമായ റഫീഖ് പുല്ലൂര്‍ വൈസ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, മീഡിയ ചെയര്‍മാന്‍ സലീം സിയാംകണ്ടം, ഇസ്ഹാഖ് താനൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത് റിയാദില്‍ എത്തിച്ചത്. ജിസാനില്‍ സംസ്‌കരിച്ച ഹിമാചല്‍ പ്രദേശ് ഉന സ്വദേശി സഞ്ജീവ് കുമാറിന്റെ മൃതദേഹം ബന്ധുക്കളുടെ ആവശ്യപ്രകാരം കഴിഞ്ഞ മെയ് മാസം പുറത്തെടുത്ത് നാട്ടിലെത്തിച്ചിരുന്നു.
സൗദി അറേബ്യയിൽ വാഹനാപകടം; മലയാളി സഹോദരങ്ങൾ മരിച്ചു
സൗദിയില്‍ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു
റിയാദ്: ദക്ഷിണ സൗദിയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. ഖമീസ് മുശൈത്തില്‍ നിന്നും ബിഷയ്ക്കുള്ള യാത്രക്കിടെ വാഹനാപകടത്തില്‍ മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി ഷുക്കൂറിന്റെ മകന്‍ ഷെറിന്‍ ബാബുവാണ് മരിച്ചത്. കൊവിഡ് കാലത്ത് നാട്ടില്‍ പോയ യുവാവ് അടുത്തിടെ പുതിയ വിസയില്‍ സൗദിയില്‍ തിരിച്ചെത്തിയതായിരുന്നു. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന വിജയന്‍ എന്നയാളെ പരിക്കുകളോടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.