ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച പ്രവാസി വനിതയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

By Web Team  |  First Published Oct 29, 2022, 12:39 PM IST

തലവേദനയെ തുടർന്ന് വിദഗ്ധ പരിശോധന നടത്തിയപ്പോൾ ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുകയും ഒരാഴ്ച നീണ്ട ചികിത്സക്കിടെ മരണം സംഭവിക്കുകയുമായിരുന്നു. 


റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയവെ മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സൗദി ജർമൻ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ച പശ്ചിമ മുംബൈ അസൽഫാ വില്ലേജിലെ സുന്ദർബാഗ് സ്വദേശിനി പർവീന്‍ ആരിഫിന്റെ (35) മൃതദേഹാണ് കഴിഞ്ഞി ദിവസം നാട്ടിലേക്ക് കൊണ്ടുപോയത്. 

തലവേദനയെ തുടർന്ന് വിദഗ്ധ പരിശോധന നടത്തിയപ്പോൾ ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുകയും ഒരാഴ്ച നീണ്ട ചികിത്സക്കിടെ മരണം സംഭവിക്കുകയുമായിരുന്നു. മുംബൈ സെവ്രി ബി.എം.സി ചൗൾ സ്വദേശിയും സൗദി എയർലൈൻസ് കാറ്ററിങ് കമ്പനിയിലെ ഫുഡ് സൂപർവൈസറുമായ ആരിഫ് ശൈഖിന്റെ ഭാര്യയാണ്. ദമ്മാം അൽമുന ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളായ ഹുസൈർ (11), അമ്മാർ (7) എന്നിവർ മക്കളാണ്. 

Latest Videos

കെ.എം.സി.സി ജീവകാരുണ്യ വിഭാഗം  ചുമതലക്കാരായ ഇഖ്‍ബാൽ ആനമങ്ങാട്, ഹുസൈൻ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി. വ്യാഴാഴ്ച രാത്രി ദമ്മാമിൽനിന്നും മുബൈയിലേക്ക് തിരിച്ച ഇൻഡിഗോ വിമാനത്തിൽ ഭർത്താവ് ആരിഫും മക്കളായ ഹുസൈറും അമ്മാറും മൃതദേഹത്തെ അനുഗമിച്ചു.

Read also: പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മരിച്ചു

click me!