ബുധനാഴ്ച പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം പിന്നീട് സ്വദേശമായ പയ്യാമ്പലത്ത് സംസ്‌കരിച്ചു
റിയാദ്: പ്രമേഹം മൂർച്ഛിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ മുണ്ടേരി ഏച്ചൂർ മാവിലാച്ചാൽ വാരത്താൻ കണ്ടി സ്വദേശി അനൂബ് കുമാറിന്റെ (52) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി നാസ് എയർവേയ്സിൽ റിയാദിൽനിന്ന് കൊണ്ടുപോയ മൃതദേഹം ബുധനാഴ്ച പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ പയ്യാമ്പലത്ത് സംസ്‌കരിച്ചു.
സൗദി തലസ്ഥാനമായ റിയാദിൽ ജോലി ചെയ്തിരുന്ന അനൂബ് കുമാർ ഒരു മാസവും 10 ദിവസവുമാണ് റിയാദിലെ ശുമൈസി ആശുപത്രിയിൽ കിടന്നത്. അവിടെ വെച്ചു തന്നെ മരണം സംഭവിക്കുകയും ചെയ്തു. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, സൃഹൃത്ത് രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. കുമാരനാണ് അനൂബിന്റെ പിതാവ്. മാതാവ് - ജാനകി, ഭാര്യ - ദിവ്യ, മക്കൾ - ആയുഷ്, അപർണ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം