ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മരണം; കണ്ണൂർ സ്വദേശിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി

By Web TeamFirst Published Oct 18, 2024, 7:00 PM IST
Highlights

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. 

റിയാദ്: ഉംറ സംഘങ്ങൾക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്ന ജോലിചെയ്തുകൊണ്ടിരിക്കെ മക്കയിൽ മരിച്ച കണ്ണൂർ മയ്യിൽ കേരള മുട്ട സ്വദേശി കെ.പി. ഉമറിൻറെ മൃതദേഹം മക്കയിൽ ഖബറടക്കി. മസ്ജിദുൽ ഹറാമിലെ മയ്യിത്ത് നമസ്കാര ശേഷമാണ് ഖബറടക്കം നടന്നത്. ഹൃദയാഘാതത്തെത്തുടർന്ന് മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരിക്കെയായിരുന്നു ഇദ്ദേഹത്തിൻറെ മരണം.

പിതാവ്: സൈതാലി, മാതാവ്: ആസിയ, ഭാര്യ: മൈമൂന, മക്കൾ: ഉമൈന, ഷഹാന, റംഷാദ്. ഇദ്ദേഹത്തിെൻറ മരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ കോൺസുലേറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും മരണണാനന്തര ചടങ്ങുകൾക്കും മക്ക ഐ.സി.എഫ് ക്ഷേമ സമിതി ഭാരവാഹികളായ ജമാൽ കക്കാട്, ഹനീഫ് അമാനി, റഷീദ് അസ്ഹരി, മുഹമ്മദ്‌ മുസ്‌ലിയാർ, ഫൈസൽ സഖാഫി, അൻസാർ താനൂർ, ഇദ്ദേഹത്തിെൻറ സഹോദര പുത്രൻ ഫൈസൽ എന്നിവർ നേതൃത്വം നൽകി.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!