ജിദ്ദയിൽ പൊളിച്ച കെട്ടിടങ്ങളിലെ താമസക്കാരായ കുടുംബങ്ങൾക്ക് വാടകയായി 3.74 കോടി റിയാൽ നൽകി

By Web Team  |  First Published Aug 29, 2022, 12:58 PM IST

കുടിയൊഴിപ്പിക്കപ്പെട്ട 18,000 കുടുംബങ്ങൾക്ക് വേണ്ടി 3.74 കോടി റിയാലാണ് വിതരണം ചെയ്തത്. 2021 ഒക്ടോബറിൽ പൊളിക്കൽ നടപടി തുടങ്ങിയത് മുതൽ ഇതുവരെ വിതരണം ചെയ്ത തുകയാണിത്.


റിയാദ്: സൗദി അറേബ്യയില്‍ ജിദ്ദ നഗര വികസനത്തിനായി ചേരികള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ കെട്ടിടങ്ങളിലെ താമസക്കാരായ കുടുംബങ്ങൾക്ക് പുതിയ സ്ഥലത്ത് താമസിക്കാനുള്ള വാടകയായി നല്‍കിയത് വൻ തുക. ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെട്ട 18,000 കുടുംബങ്ങൾക്ക് വേണ്ടി 3.74 കോടി റിയാലാണ് വിതരണം ചെയ്തത്. 

2021 ഒക്ടോബറിൽ പൊളിക്കൽ നടപടി തുടങ്ങിയത് മുതൽ ഇതുവരെ വിതരണം ചെയ്ത തുകയാണിത്. 17,900ത്തില്‍ അധികം കുടുംബങ്ങൾക്ക് വാടക നൽകുന്നതിലൂടെ പ്രയോജനം ലഭിച്ചതായും ശാക്തീകരണ പരിപാടികളിലൂടെ സാമൂഹിക സുരക്ഷയിൽ രജിസ്റ്റർ ചെയ്ത പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന 269 പേർക്ക് ജോലി നൽകാനും സാധിച്ചതായി കമ്മിറ്റി സൂചിപ്പിച്ചു. 

Latest Videos

കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന പ്രദേശങ്ങളിലെ പൗരന്മാർക്ക് താത്കാലിക പാർപ്പിടം, ഭക്ഷണ പദാർഥങ്ങൾ, ജലവിതരണം, ഭക്ഷണം, മരുന്നുകൾ എന്നിവർക്ക് പുറമേ, ശിശുപരിപാലനം, സാധനങ്ങൾ മാറ്റൽ തുടങ്ങിയ സൗജന്യ സേവനങ്ങളും നല്‍കിപ്പോരുന്നതായി കമ്മിറ്റി കൂട്ടിച്ചേർത്തു.

Read also:  നാട്ടില്‍ നിന്ന് മടങ്ങിവരുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്

വിസിറ്റ് വിസ പുതുക്കാനായി ജോര്‍ദാനില്‍ പോയ പ്രവാസി വനിത മടക്കയാത്രയ്ക്കിടെ മരിച്ചു
​​​​​​​റിയാദ്: സൗദി അറേബ്യയിലെ സന്ദര്‍ശക വിസ പുതുക്കുന്നതിന് ജോര്‍ദാനില്‍ പോയി മടങ്ങി വരുന്നതിനിടെ പ്രവാസി വനിത മരിച്ചു. ജിദ്ദ ശറഫിയയില്‍ നിന്ന് ബസ് മാര്‍ഗം അയല്‍ രാജ്യമായ ജോര്‍ദാനില്‍ പോയി മടങ്ങുകയായിരുന്ന 44 വയസുകരിയായ ബംഗ്ലാദേശി സ്വദേശിനിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവും മകനും ഒപ്പമുണ്ടായിരുന്നു.

തബൂക്ക് ഹക്കല്‍ വഴിയാണ് ഇവര്‍ ജോര്‍ദാനിലെത്തിയത്. തുടര്‍ന്ന് വിസ പുതുക്കിയ ശേഷം സൗദി അറേബ്യയിലേക്ക് മടങ്ങി വരികയായിരുന്നു. ഇതിനിടെയാണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായത്. തുടര്‍ന്ന് റെഡ് ക്രസന്റ് ആംബുലന്‍സില്‍ ഇവരെ അല്‍ ബദ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം അല്‍ ബദ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read also: സൗദി അറേബ്യയില്‍ കാണാതായ വ്യവസായിയെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം

click me!