ഇതുവരെ രാജ്യത്ത് 73,471 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 63,652 പേര്‍ക്ക് ഇതിനോടകം രോഗമുക്തി നേടാനായി. ആകെ 388 കൊവിഡ് മരണങ്ങളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 705 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 494 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 82,333 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതുവരെ രാജ്യത്ത് 73,471 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 63,652 പേര്‍ക്ക് ഇതിനോടകം രോഗമുക്തി നേടാനായി. ആകെ 388 കൊവിഡ് മരണങ്ങളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 9,431 പേര്‍ ചികിത്സയിലുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടി പരമാവധി രോഗികളെ നേരത്തെ തന്നെ കണ്ടെത്തുകയും ചികിത്സ നല്‍കുകയുമാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.
നിലവില്‍ 74 ലക്ഷത്തിലധികം പരിശോധനകള്‍ രാജ്യത്ത് നടത്തിക്കഴിഞ്ഞു. അതേസമയം രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അധികൃതരുമായി സഹകരിക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടുന്നത് പ്രധാനമായും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തുന്നത് കാരണമായാണെന്ന് കണ്ടെത്തിയിട്ടുണ്ട്.