കുട്ടിയുടെ മൊഴിയനുസരിച്ച് രമ്യ നേരത്തെ മരിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം.
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം, തൃക്കരിവ, നടുവിലഞ്ചേരി, കാഞ്ഞാവെളി സ്വദേശി മംഗലത്ത് വീട്ടിൽ അനൂപ് മോഹൻ (37), ഭാര്യ രമ്യമോൾ വസന്തകുമാരി (30) എന്നിവരെയാണ് അൽ ഖോബാറിന് സമീപം തുഖ്ബയിലുള്ള ഫ്ലാറ്റിൽ ബുധനാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏക മകൾ അഞ്ചു വയസ്സുകാരി ആരാധ്യ അനൂപിന്റെ നിലവിളികേട്ട് അയൽക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്.
Read Also - ദുബൈയിൽ മരിച്ച വയനാട് സ്വദേശിനിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായം തേടുന്നു
undefined
കുടുംബവഴക്കാണ് മരണകാരണമെന്നാണ് അറിയുന്നത്. പൊലീസെത്തി വാതിൽ പൊളിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രമ്യ കട്ടിലിൽ മരിച്ച നിലയിലും അനൂപ് മോഹൻ അടുക്കളയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. തുഖ്ബ സനാഇയയിൽ ഡെൻറിങ്, പെയിൻറിങ് വർക് ഷോപ് നടത്തുകയായിരുന്ന അനൂപ് വർഷങ്ങളായി ഇവിടെ കുടുംബവുമായി താമസിക്കുകയായിരുന്നു. പൊലീസ് ചോദിച്ചപ്പോൾ അമ്മ രണ്ട് മൂന്ന് ദിവസമായി കട്ടിലിൽ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. കട്ടിലിൽ കിടന്ന തന്റെ മുഖത്ത് തലയണ അമർത്തി അച്ഛൻ കൊല്ലാൻ ശ്രമിച്ചുവെന്നും കരഞ്ഞപ്പോൾ വിട്ടിട്ട് പോവുകയായിരുന്നെന്നും കുട്ടി പറയുന്നു.
കുട്ടിയുടെ മൊഴിയനുസരിച്ച് രമ്യ നേരത്തെ മരിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ലോകകേരള സഭാ അംഗവും സാമൂഹികപ്രവർത്തകനുമായ നാസ് വക്കത്തെ വിളിച്ചുവരുത്തിയ പൊലീസ് അരാധ്യയെ അദ്ദേഹത്തെ ഏൽപിച്ചു. അൽ ഖോബാറിലുള്ള ഒരു മലയാളി കുടുംബത്തിെൻറ സംരക്ഷണയിലാണ് ഇപ്പോൾ കുട്ടിയുള്ളതെന്ന് നാസ് പറഞ്ഞു. അനന്തര നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി.
https://www.youtube.com/watch?v=QJ9td48fqXQ