സുരക്ഷാ സൈനികരുടെ അകമ്പടിയില്ല; റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ച് ഫോട്ടോയെടുത്ത് സൗദി കിരീടാവകാശി

By Web Team  |  First Published Aug 20, 2022, 3:44 PM IST

റെസ്റ്റോറന്റിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കണ്ട് ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും അമ്പരന്നു. കിരീടാവകാശിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ആളുകള്‍ ചുറ്റും കൂടി.


ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിലെ റെസ്റ്റോറന്റില്‍ സാധാരണക്കാരെ പോലെ ഭക്ഷണം കഴിക്കാനെത്തി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. സുരക്ഷാ സൈനികരുടെ അകമ്പടികളില്ലാതെയാണ് കിരീടാവകാശി റെസ്റ്റോറന്റിലെത്തിയത്.

ജിദ്ദ ഖാലിദിയ്യയിലെ കുറു റെസ്‌റ്റോറന്റിലെത്തിയ കിരീടാവകാശിക്കൊപ്പം ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉണ്ടായിരുന്നു. റെസ്റ്റോറന്റിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കണ്ട് ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും അമ്പരന്നു. കിരീടാവകാശിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ആളുകള്‍ ചുറ്റും കൂടി. അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും എല്ലാവര്‍ക്കുമൊപ്പം ഫോട്ടോകളും എടുത്താണ് മടങ്ങിയത്. 

Latest Videos

undefined

ജോര്‍ദാന്‍ കിരീടാവകാശി വിവാഹിതനാവുന്നു; വധു സൗദി അറേബ്യയില്‍ നിന്ന്

വേര്‍പെടുത്തിയ ഡോക്ടറെ കാണാന്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം സഫയും മര്‍വയുമെത്തി

റിയാദ്: തങ്ങളെ വേര്‍പെടുത്തിയ ഡോക്ടറെ കാണാന്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം സഫയും മര്‍വയും റിയാദിലെത്തി.  ഒമാനില്‍ നിന്ന് മാതാപിതാക്കളോടൊപ്പമാണ് ഇവര്‍ ശസ്ത്രക്രിയാ തലവനായ ഡോ. അബ്ദുല്ല അല്‍റബീഅയെ കാണാന്‍ എത്തിയത്.  വര്‍ഷങ്ങള്‍ക്ക് മുമ്പ് റിയാദില്‍ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ ഒമാനി സയാമീസ് ഇരട്ടകളാണ് ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഡോക്ടറെ കാണാന്‍ എത്തിയത്.

വീണ്ടും വിസ്മയിപ്പിക്കാന്‍ ദുബൈ; ബുര്‍ജ് ഖലീഫക്ക് 'മോതിര'മായി ഭീമന്‍ വളയം

2007ലാണ് റിയാദിലെ നാഷണല്‍ ഗാര്‍ഡിന്റെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ തലയോട്ടികളും മസ്തിഷ്‌കവും പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്ന സഫയെയും മര്‍വയെയും ശസ്ത്രക്രിയയ്ക്കായി എത്തിച്ചത്. ശേഷം നടത്തിയ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. വൈദ്യപരിശോധനയുടെ തുടര്‍ നടപടികള്‍ക്കായാണ്  അവര്‍ സൗദിയിലെത്തിയത്. മക്കളുടെ ശസ്ത്രക്രിയ വിജയകരമാക്കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിനും ചികിത്സ നല്‍കിയതിനും സൗദി സര്‍ക്കാരിനോടും ജനങ്ങളോടും ഇരട്ടകളുടെ മാതാപിതാക്കള്‍ നന്ദി അറിയിച്ചു.  

 

click me!