റിയാദിലെത്തിയ ശേഷം കാണാതായ മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ

By Web Team  |  First Published Sep 22, 2024, 11:42 AM IST

അന്വേഷണത്തിലാണ് മോർച്ചറിയിൽ ഉണ്ടെന്ന് അറിയുന്നത്. പൊലീസാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്.


റിയാദ്: വാരാന്ത്യ അവധി ദിവസം 200 കിലോമീറ്ററകലെ ഹുത്ത സുദൈറിൽ നിന്ന് റിയാദിലെത്തിയ മലയാളി മരിച്ചു. മലപ്പുറം തിരൂർ വളവന്നൂർ ചെറവന്നൂർ താഴത്തെ പീടിയേക്കൽ വീട്ടിൽ അബ്ദുല്ലയുടെ (64) മൃതദേഹമാണ് റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച റിയാദിലെത്തിയ ശേഷം ഹുത്ത സുദൈറിലെ കമ്പനിയിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോർച്ചറിയിൽ ഉണ്ടെന്ന് അറിയുന്നത്. പൊലീസാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്.

Latest Videos

undefined

Read Also - ബാഗേജിൽ ഈ വസ്തുക്കൾ കൊണ്ടുവരരുത്; നിരോധനം അറിയിച്ച് എയർലൈൻ, മുന്നറിയിപ്പ് പേജർ പൊട്ടിത്തെറിക്ക് പിന്നാലെ

പിതാവ്: അഹമ്മദ്‌ കുട്ടി (പരേതൻ), മാതാവ്: ഇയ്യാത്തുമ്മ (പരേത), ഭാര്യ: കദീജ, മക്കൾ: സുമയ്യ, സുഹൈൽ, ദിൽഷാദ്, തൻവീർ തബ്ഷീർ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ബഷീർ വിരിപ്പാടം, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!